റമദാനില്‍ പ്രമേഹ രോഗികള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതികള്‍

ദോഹ: ഖത്ത൪ ഡയബെറ്റിക് സെൻറ൪ റമദാനിൽ പ്രമേഹരോഗികൾക്ക് വേണ്ടി പ്രത്യേക പദ്ധതികൾ ഏ൪പ്പെടുത്തിയതായി ഡയബെറ്റിക് സെൻറ൪ വക്താക്കൾ പറഞ്ഞു. പ്രമേഹ രോഗികൾക്ക് ആരോഗ്യത്തിന് അപകടമില്ലാതെ നോമ്പ് നോൽക്കാനുതകുന്നതാണ് പദ്ധതികൾ. 
രോഗികൾക്ക് എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാനായി ഹോട്ട് ലൈൻ സ്ഥാപിക്കും. പള്ളികളിൽ നടക്കുന്ന ബോധവൽകരണ ക്ളാസുകളിൽ ഡോക്ട൪മാരെ പങ്കെടുപ്പിച്ച് പ്രമേഹ രോഗികൾ ഈ മാസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും അവസരമുണ്ടാകും. ടി.വി, റേഡിയോ മറ്റു മാധ്യമങ്ങൾ എന്നിവ വഴിയും ബോധവൽകരണം നടത്തുകയും ബുക്ക് ലെറ്റുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. 
നിലവിലെ ഹോട്ട്ലൈൻ ആയ 55981331 എന്ന നമ്പറിന് പുറമേ 8004357 എന്ന ടോൾ ഫ്രീനമ്പറും ഈ മാസത്തിൽ ഉപയോഗപ്പെടുത്താം. 8004357 എന്ന നമ്പ൪ വഴി സംശയങ്ങൾക്ക് ഡോക്ട൪മാ൪ നൽകുന്ന മറുപടി ലഭിക്കും. 
ഇതിനായി വിദഗ്ദരായ ഡോക്ട൪മാരെ നിശ്ചയിച്ചതായും ഖത്ത൪ ഡയബെറ്റിക് സെൻറ൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.