സകാത്ത് സ്വീകരിക്കാന്‍ സകാത്ത് ഫണ്ട് ഒരുങ്ങി

ദോഹ: നി൪ബന്ധ ദാനമായ സകാത്ത്, ഐഛിക ധനമായ സ്വദഖ എന്നിവയും മറ്റെല്ലാ തരത്തിലുള്ള സംഭാവനകളും ശേഖരിക്കാനുള്ള ഒരുക്കങ്ങൾ പൂ൪ത്തിയാക്കിയതായി സകാത്ത് ഫണ്ട് അസിസ്റ്റൻറ് ഡയറക്ട൪ മുഹമ്മദ് യാക്കൂബ് അൽ അലി അറിയിച്ചു.  ഇതിനുവേണ്ടി രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി നിലവിലുള്ള സകാത്ത് ഫണ്ടിൻെറ 19 ഓഫിസുകൾ, വ്യപാര മാളുകൾ, സൂഖുകൾ എന്നിവിടങ്ങളിൽ ഉണ്ടാക്കിയ 18 പ്രത്യേക കൗണ്ടറുകൾ തുറന്നു. 
ജുമുഅ നമസ്കാരം, തറാവീഹ് നമസക്കാരം എന്നിവക്ക് ശേഷം പുറത്തിറങ്ങുന്നവരെ ലക്ഷ്യമിട്ട് പള്ളികളിൽ സംഭാവനപെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.  അകൗണ്ടുകളിൽ നിന്ന് സകാത്ത് വിഹിതം സകാത്ത് ഫണ്ട് അകൗണ്ടിലേക്ക് അയക്കാനുള്ള സംവിധാനത്തിന് ഖത്ത൪ ഇസ്ലാമിക് ബാങ്ക്, റയാൻ ബാങ്ക് എന്നിവയുമായി ധാരണയിൽ എത്തിയതായും അൽ അലി പറഞ്ഞു. സകാത്ത് തുക ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നവ൪ 55199996 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയെന്നും അൽ അലി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.