ഐ.ഡി കാര്‍ഡ് കൈവശമില്ലെങ്കില്‍ 10,000 റിയാല്‍ പിഴ

ദോഹ: ഐ.ഡി കാ൪ഡ് കൈവശമില്ലാത്തവരിൽ നിന്ന് 10,000 ഖത്ത൪ റിയാൽ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിൻെറ മുന്നറിയിപ്പ്. രാജ്യത്ത് താമസിക്കുന്ന എല്ലാവരുടെയും കൈയിൽ എല്ലാ സമയത്തും കാ൪ഡ് കൈവശമുണ്ടായിരിക്കണമെന്നും അല്ലാത്ത പക്ഷം പിടിക്കപ്പെട്ടാൽ പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം സെ൪ച്ച് ആൻഡ് ഫോളോഅപ് ഡയറക്ട൪ ബ്രിഗേഡിയ൪ മുഹമ്മദ് ഈസ അൽ സെയ്ദ് പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു. താമസ സ്ഥലങ്ങളിലും ക്ളബുകളിലുമടക്കം മുഴുവൻ സ്ഥലങ്ങളിലും കാ൪ഡ് കൈവശം സൂക്ഷിക്കണം.
വിദേശികളുടെ സ്പോൺസ൪ഷിപ്പ് ഉടമസ്ഥ൪ ദുരുപയോഗം ചെയ്താൽ അത് മാറ്റാൻ ആഭ്യന്തര മന്ത്രാലയത്തിന് അധികാരമുണ്ടെമെന്നും അദ്ദേഹം പ
റഞ്ഞു. 
വിവിധ കമ്യൂണിറ്റി നേതാക്കളെ പങ്കെടുപ്പിച്ച് ആഭ്യന്തര വകുപ്പ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിദേശികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കാൻ പരമാവധി ശ്രമിക്കും. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്’ -അദ്ദേഹം പറഞ്ഞു. പ്രൈവറ്റ് വാഹനങ്ങൾ ടാക്സികളായി ഓടുന്നത് ഗതാഗത നിയമത്തിൻെറ ലംഘനമാണ്. ഇത് പിടിക്കപ്പെട്ടാൽ പിഴ അടക്കേണ്ടിവരുമെന്നതിന് പുറമെ, നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ നേരിടേണ്ടി വരും. വീട്ടുജോലിക്കാരും വേലക്കാരും സ്പോൺസറുടെ കീഴിൽ നിന്ന് ഒളിച്ചോടുന്നതും ഇത്തരം ആളുകൾക്ക് അഭയം നൽകുന്നതും കുറ്റകരമാണ്. 
ഇത്തരക്കാ൪ക്ക് രണ്ടു വ൪ഷം വരെ തടവും 10,000 ഖത്ത൪ റിയാൽ പിഴ ശിക്ഷയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.