മസ്കത്ത്: മസ്കത്തിൽ നിന്ന് മദീനയിലേക്ക് ഒമാൻ എയ൪ പ്രതിവാര സ൪വീസ് തുടങ്ങി. ആദ്യ സ൪വീസിന് ഇന്നലെ തുടക്കമായി.
എല്ലാ ചൊവ്വാഴ്ചയും മസ്കത്തിൽ നിന്ന് വിമാനം സ൪വീസ് നടത്തും. വൈകുന്നേരം 3.40ന് പറുപ്പെടുന്ന വിമാനം 5.50ന് മദീനയിലെത്തും. മദീനയിൽ നിന്ന് മസ്കത്തിലേക്കുള്ള സ൪വീസും ചൊവ്വാഴ്ച തന്നെയാണ്. വൈകുന്നേരം 6.40ന് മദീനയിൽ നിന്ന് യാത്ര തിരിക്കുന്ന വിമാനം രാത്രി 10.35ന് മസ്കത്തിലെത്തും.
സ൪വീസ് ഉദ്ഘാടന ചടങ്ങിൽ മുതി൪ന്ന സ൪ക്കാ൪ ഉദ്യോഗസ്ഥരും എയ൪പോ൪ട്ട് അധികൃതരും ഒമാൻ എയ൪ മേധാവികളും പങ്കെടുത്തു. ഒമാൻ എയ൪ പറന്നിറങ്ങുന്ന 43ാം വിമാനത്താവളമാകും മദീന. ഈയിടെ ഒമാൻ എയ൪ സലാല സ൪വീസ് തുടങ്ങിയിരുന്നു. സൗദിയിൽ ജിദ്ദ, റിയാദ്, ദമാം വിമാനത്താവളങ്ങളിലേക്ക് നിലവിൽ ഒമാൻ എയ൪ സ൪വീസ് നടത്തുന്നുണ്ട്.
മദീന സ൪വീസ് സൗദിയുമായുള്ള ബന്ധത്തിന് കരുത്തുപകരുമെന്നും ഒമാൻ എയ൪ യാത്രാ ശൃംഖല വ്യാപിപ്പിക്കുമെന്നും ഒമാൻ എയ൪ ചെയ൪മാനും സിവിൽ എവിയേഷൻ അഥോറിറ്റി സി.ഇ.ഒയുമായ സലീം ബിൻ നാസ൪ അൽ ഔി പറഞ്ഞു. ടൂറിസത്തിനൊപ്പം ഒമാൻെറ വാണിജ്യ വ്യവസായ മേഖലകളിലും ഈ സ൪വീസ് നി൪ണായകമാകും. ഒമാനിൽ താമസിക്കുന്നവ൪ക്ക് മദീന യാത്ര ഏളുപ്പമാകുകയും ചെയ്യും. സൗദിയിൽ നിന്ന് കൂടുതൽ സന്ദ൪ശക൪ ഒമാനിലെത്താൻ ഇത് സഹായകരമാകും. സ൪വീസ് വൻവിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരവും മതപരവുമായി ഏറെ പ്രധാന്യമുള്ള മദീനയിലേക്കുള്ള വിമാന സ൪വീസ് ഹജ്ജ്/ഉംറ യാത്രക്കാ൪ക്കും ടൂറിസ്റ്റുകൾക്കും ഏറെ പ്രയോജനകരമായിരിക്കും. ഇരു രാജ്യങ്ങളുടെയും ടൂറിസത്തിലും ഇത് നി൪ണായക പങ്ക് വഹിക്കും.
1993ൽ സ്ഥാപിച്ച ഒമാൻ എയ൪ ഇക്കാലയളവിൽ വള൪ച്ചയിൽ വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. ഗൾഫ് മേഖലയിലെ പ്രധാന യാത്രാ കേന്ദ്രമാക്കി മസ്കത്തിനെ മാറ്റിയത് ഒമാൻ എയറിൻെറ സാന്നിധ്യമാണ്. ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങളിലേക്കും സ൪വീസുള്ള ഒമാൻ എയ൪ ഇന്ത്യയിലേക്കും നിരവധി സ൪വീസ് നടത്തുന്നുണ്ട്.
കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾ അടക്കം 10 സ്ഥലത്തേക്ക് പ്രതിദിന സ൪വീസുകളുണ്ട്. മികച്ച സേവനത്തിന് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.