മസ്കത്ത്: പാപ വിമലീകരണത്തിൻെറയും ഹൃദയ ശുദ്ധീകരണത്തിൻെറയും പുണ്യമാസം വന്നെത്തിയതോടെ വിശ്വാസികൾ വ്രത ശുദ്ധിയുടെ നിറവിലായി. വിശുദ്ധ ദിനരാത്രങ്ങളുടെ വരവറിയിച്ച് മസ്ജിദുകളിൽ ഇന്നലെയാരംഭിച്ച നടന്ന നിശാ പ്രാ൪ഥനയിൽ പങ്കെടുക്കാൻ വിശ്വാസികൾ ഒഴുകിയെത്തി. കൊടും ചൂടിനൊപ്പം ഇത്തവണ നോമ്പിൻെറ നീളവുമേറെയാണ് -15 മണിക്കൂ൪. നിശാ നമസ്കാരവും ഖു൪ആൻ പാരായണവും പ്രാ൪ഥനയുമായി ദൈവ കാരുണ്യവും പാപമോചനവും സ്വ൪ഗ്ഗ പ്രവേശവും നേടിയെടുക്കാനുള്ള ദിനങ്ങളാണിനി.
മസ്കത്തിൽ പുല൪ച്ചെ 4.01 ആരംഭിച്ച് രാത്രി 7.02 അവസാനിക്കുന്ന 15 മണിക്കൂ൪ നോമ്പിനാണ് വിശ്വാസികൾ തയ്യാറെടുക്കുന്നത്. റമദാൻെറ അവസാന ദിവസം പതിനാലര മണിക്കൂറായി കുറയും. റമദാൻ 29 ന് 4.18 ആരംഭിച്ച് 6.50 അവസാനിക്കും. നീണ്ട പകലും പൊരിഞ്ഞ ചൂടും ഈ വ൪ഷത്തെ നോമ്പ് പല൪ക്കും കടുത്ത പരീക്ഷണമായി മാറും. നി൪മാണ മേഖലയിലും ശീതീകരിച്ച മുറികൾക്ക് പുറത്തും ജോലി ചെയ്യുന്നവരെയാണ് ഇത് ഏറെ ബാധിക്കുക. സ൪ക്കാ൪ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും റമദാൻ കണക്കിലെടുത്ത് ജോലി സമയം കുറച്ചിട്ടുണ്ട്.
ഈ വ൪ഷത്തെ ആദ്യ തറാവീഹ് നമസ്കാരത്തിൽ പങ്കെടുക്കാൻ ഇന്നലെ വിശ്വാസികൾ മസ്ജിദുകളിൽ ഒത്തുകൂടി. മസ്ജിദുകളിൽ കച്ചവടക്കാരുടെയും മറ്റും സൗകര്യത്തിനായി വിവിധ സമയങ്ങളിലായി രണ്ടും മൂന്നും ഘട്ടങ്ങളിലായി തറാവീഹ് നമസ്കാരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. സാധാരണ എട്ട് റക്അത്ത് ഔദ്യാഗിക നമസ്കാരമാണ് നടക്കാറുളളത്.
മലയാളികൾ വിവധ പള്ളികളിൽ 20 റക്അത്ത് നമസ്കാരവും സംഘടിപ്പിക്കുന്നുണ്ട്. ചില മസ്ജിദുകളിൽ ഖിയാമുലൈ്ളൽ നമസ്കാരങ്ങളുമുണ്ട്.
ഒമാനിലെ പള്ളികളിൽ നോമ്പ് തുറക്കും സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വിവിധ ഭക്ഷ്യ വിഭവങ്ങളുമായി നടക്കുന്ന നോമ്പുതുറകളിൽ നുറുകണക്കിനാളുകൾ പങ്കെടുക്കുന്നുണ്ട്. കൂടാതെ നോമ്പുതുറ ടെന്‍്റുകൾ, കമ്പനി നോമ്പുതുറകൾ എന്നിവയുമുണ്ട്. വ്യക്തികളും സംഘടനകളും സംഘടിപ്പിക്കുന്ന ഇഫ്താറുകൾ വേറെയും. പള്ളികളിൽ ഇഫ്താറിനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ നടന്നിരുന്നു. വിവിധ കാറ്ററിങ് കമ്പനികളാണ് ഇഫ്താ൪ വിഭവങ്ങൾ പള്ളികളിൽ എത്തിക്കുന്നത്. സ്വദേശി വീടുകളിലാണ് റമദാന് ഏറ്റവും കൂടുതൽ ഒരുക്കൾ നടക്കുന്നത്. വീട് വൃത്തിയാക്കിയും മറ്റും മാസങ്ങൾക്ക് മുമ്പ് തന്നെ റമദാന് ഒരുക്കം കൂട്ടിയിരുന്നു. ഒരു മാസത്തേക്കാവശ്യമായ ഭക്ഷ്യ വിഭവങ്ങൾ മുഴുവൻ റമദാന് മുമ്പ് തന്നെ വാങ്ങി കൂട്ടുന്നുണ്ട്. ബന്ധുവീടുകൾ സന്ദ൪ശിച്ചും ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും അവ൪ റമദാനെ അ൪ഥവത്താക്കും. വാണിജ്യ സ്ഥാപനങ്ങൾ വില കിഴിവും ഓഫറുകളും നൽകി ഉപഭോക്താക്കളെ ആക൪ഷിക്കുന്നു. കുട്ടികൾക്കും റമദാൻ ആഹ്ളാദം നൽകുന്നതാണ്. റമദാൻെറ ഭാഗാമയി വിനോദങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇത്തരം പരിപാടികളെല്ലാം രാത്രി കാലങ്ങളിലാണ് സംഘടിപ്പിക്കുന്നത്. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും അ൪ദ്ധ രാത്രിയോളം തുറന്ന് വെക്കുന്നതിനാൽ ഇനി ഒരു മാസം രാത്രി ഉറങ്ങാത്ത ദിനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.