അപകടം വാടക വീട്ടില്‍ തളച്ചിട്ട യുവാവിന് വന്‍തുകയുടെ നഷ്ടപരിഹാരം

മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്, മരണമുഖത്തുനിന്ന് തിരിച്ചുവന്ന യുവാവിന് മുപ്പത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടപരിഹാരം. അപകടത്തിൻെറ ആഘാതത്തിൽ നിന്ന് ഇനിയും വിമുക്തനാകാത്ത ഇയാൾ ശാരീരിക അവശതകൾ കാരണം ജോലിചെയ്യാൻ പറ്റാതിരിക്കുകയാണ്. ഇതിനിടെയാണ് കൊച്ചിയിലെ വാടക വീട്ടിലേക്ക് ഈ ആശ്വാസ വാ൪ത്തയെത്തുന്നത്. കൊച്ചി ടാറ്റാപുരത്ത് കാനാട്ടിൽ പറമ്പിൽ മനാഫി(32)നാണ് ഒമാൻ കോടതിയിൽ നിന്ന് അപ്രതീക്ഷിത തുക നഷ്ടപരിഹാരമായി ലഭിച്ചത്. കൊച്ചിയിൽ ഹൈക്കോടതിക്ക് പിറകിൽ വാടക വീട്ടിലാണ് ഇപ്പോൾ ഇയാളും കുടുംബവും താമസിക്കുന്നത്.
20,200 ഒമാൻ റിയാൽ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. മനാഫിൻെറ സ്ഥിര വൈകല്യമായി കോടതി കണക്കാക്കിയിരിക്കുന്നത് 30 ശതമാനമാണ്. ഇതനുസരിച്ച് പ്രാഥമിക കോടതി 12,000 റിയാൽ നഷ്ട പരിഹാരത്തിന് നേരത്തേ വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ അഡ്വ. എം.കെ പ്രസാദ് നൽകിയ അപ്പീലിലാണ് ഇത്രയും തുക നഷ്ടപരിഹാരം ലഭിച്ചത്. ഒമാനിൽ അപകട മരണത്തിന് നൽകുന്ന ബ്ളഡ്മണി പരമാവധി 15,000 റിയാലാണ്. ഇവിടെയുള്ള കീഴ്വഴക്കമനുസരിച്ച് ഇതിൻെറ മുപ്പത് ശതമാനമാണ് ഇയാൾക്ക് ലഭിക്കുമായിരുന്നത്. എന്നാൽ നിലവിലെ കുടുംബ -സാമൂഹിക-സാമ്പത്തികാവസ്ഥയും ജോലിചെയ്യാൻ പറ്റാതായതുമെല്ലാം പരിഗണിച്ചാണ് കോടതി ഇത്രയും തുക അനുവദിച്ചത്. ഒമാനിൽ ഇത്തരം കാര്യങ്ങൾ പരിഗണിക്കാറില്ലെന്നും ഇത് അപൂ൪വ സംഭവമാണെന്നും അഭിഭാഷകൻ അഡ്വ. പ്രസാദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആദ്യ കോടതിവിധിയോടെ മനാഫ് കേസ് നടപടികൾ അവസാനിപ്പിച്ചതായിരുന്നു. എന്നാൽ പ്രസാദിൻെറ നി൪ബന്ധത്തിന് വഴങ്ങിയാണ് അപ്പീൽ നൽകിയത്. 
ഉപ്പയും ഉമ്മയുമടക്കം ഉറ്റവരാരുമില്ലാത്ത മനാഫിനെ ഭാര്യാസഹോദരൻ ഫി൪സാദാണ് ഒമാനിലേക്ക് കൊണ്ടുവന്നത്. ഗ്രാൻറ്മാളിലെ റഷ്യൻ കിച്ചണിൽ ഡലിവറി ബോയ് ആയി ജോലി കിട്ടി. ശമ്പളം 100 റിയാൽ. ഇവിടെ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു അപകടം. അൽഖൂറിലെ ട്രാഫിക് സിഗ്നലിൽ നിൽക്കേ വാഹനം പിറകിൽ നിന്ന് വന്നിടിക്കുകയായിരുന്നു. അതിഗുരുതാരവസ്ഥയിലായ ഇയാളുടെ അപകട വിവരം ഫി൪സാദും സുഹൃത്തുക്കളും അറിഞ്ഞത് പിറ്റേന്നാണ്. കരൾ മുറിഞ്ഞുപോകകുയും രക്തസമ്മ൪ദം കുറയുകയും ചെയ്ത്, ഡോക്ട൪മാ൪ കൈയ്യൊഴിഞ്ഞ നിലയിലലായിരുന്നു അപ്പോൾ. പ്രവാസികൾ ദാനം ചെയ്ത 55 യൂണിറ്റ് രക്തമാണ് അന്ന് ഇയാളുടെ ജീവൻ നിലനി൪ത്തുന്നതിൽ നി൪ണായകമായത്. അപകടനില തരണം ചെയ്ത് ഏറെക്കുറെ രക്ഷപ്പെടുമെന്ന ഘട്ടത്തിലെത്തിയപ്പോൾ വൃക്ക പ്രവ൪ത്തനം തകരാറിലായി. ഇതോടെ വീണ്ടും അപകടാവസ്ഥയിലേക്ക് മാറി. വിദഗ്ദ ചികിൽസക്ക് നാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ട൪മാ൪ വരെ പറഞ്ഞിരുന്നത്. എന്നാൽ സാമ്പത്തിക പ്രയാസങ്ങൾ അതിനനുവദിച്ചില്ല. ഒടുവിൽ ഇവിടെ തന്നെ ചികിൽസ തുട൪ന്നു. ഡിസംബ൪ വരെ ഇവിടെ ആശുപത്രിയിൽ കഴിഞ്ഞ മനാഫിനെ നില മെച്ചപ്പെട്ടപ്പോൾ നാട്ടിലേക്ക് മാറ്റി. നാട്ടിൽ സ്പെഷലിസ്റ്റ് ആശുപത്രിയിൽ വീണ്ടും ചികിൽസ. കഴഞ്ഞ മാ൪ച്ച് പകുതി വരെ ആശുപത്രിയിൽ കഴിഞ്ഞു. പിന്നീട് പുറത്തിറങ്ങി ജോലിക്ക് ശ്രമിച്ചു. നേരത്തേ ഒരു ജഡ്ജിയുടെ ഡ്രൈവറായിരുന്നു ഇയാൾ. വീണ്ടും ഡ്രൈവറായി തന്നെ തുടങ്ങി. പക്ഷെ, അപകടത്തിൻെറ ശേഷിപ്പുകൾ അതിനനുവദിച്ചില്ല. കാലിൽ നീരുവന്ന് വാഹനം ഓടിക്കാൻ കഴിയാതായി. വീണ്ടും ചികിൽസയിലേക്ക് മടങ്ങി. മൂത്രത്തിൽ ഇപ്പോഴും രക്തത്തിൻെറ അംശങ്ങൾ കണ്ടുവരുന്നുണ്ട്. വണ്ടി ഓടിക്കാൻകൂടി കഴിയാതായതോടെ വീട്ടിൽ നിസ്സഹായനായി കഴിയുകയാണ് മനാഫ്. ഫി൪സാദ് നൽകുന്ന സഹായമാണ് ഭാര്യ സജീനയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തെ നിലനി൪ത്തുന്നത്. ഈ ദുരിത ജീവിതത്തിലേക്കാണ് ഇപ്പോൾ ഒമാനിൽ നിന്ന് അപ്രതീക്ഷിത സഹായമെത്തുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.