മണിമലത്തേ് പാറമടക്ക് ആര്‍.ഡി.ഒയുടെ പ്രവര്‍ത്തനാനുമതി

റാന്നി: ചെമ്പന്മുടിമലയിലെ മണിമലത്തേ് പാറമടയിൽ ബുധനാഴ്ച പുല൪ച്ചെ സൂര്യൻ ഉദിക്കുന്നതിന് മുമ്പ് എത്തിയ തിരുവല്ല ആ൪.ഡി.ഒ എ.ഗോപകുമാ൪ സ്ഥലം പരിശോധിച്ച് നിരോധ ഉത്തരവ് പിൻവലിച്ചു. ജനകീയ സമരത്തെ തുട൪ന്ന് അടച്ചുപൂട്ടിയ മണിമലത്തേ് പാറമട വീണ്ടും തുറക്കാൻ ഇതോടെ നീക്കം തുടങ്ങി. സമരം നടക്കുന്ന പ്രദേശത്ത് ജനങ്ങളുടെ കണ്ണുവെട്ടിച്ചാണ് ചെമ്പന്മുടിമലയിലെ മണിമലത്തേ് പാറമടയിൽ ബുധനാഴ്ച പുല൪ച്ചെ ആ൪.ഡി.ഒ എത്തിയത്. പാറമട ഭാഗത്തുനിന്നും ഉദ്ഭവിച്ച് എരുമേലി അയ്യപ്പക്ഷേത്രത്തിന് സമീപത്തുകൂടി ഒഴുകുന്ന പൊന്നരുവിത്തോടിൻെറ ഗതി പുന$സ്ഥാപിച്ചത് അറിയാനായിരുന്നു സന്ദ൪ശനമെന്ന് ആ൪.ഡി.ഒ പിന്നീട് അറിയിച്ചു. 
തോടിൻെറ സ്ഥിതി പുന$സ്ഥാപിച്ചതായ റിപ്പോ൪ട്ട് കലക്ട൪ക്ക് നൽകിയതിനെ തുട൪ന്ന്  നിരോധ ഉത്തരവ് പിൻവലിച്ചതായി ആ൪.ഡി.ഒ പറഞ്ഞു. നിരോധ ഉത്തരവ് പിൻവലിച്ച കാര്യം ഇദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. 133ാം വകുപ്പ് പ്രകാരം നിലനിന്ന നിരോധ ഉത്തരവാണ് പിൻവലിച്ചത്.  കാവുങ്കൽ  പാറമടയോടൊപ്പം  മണിമലത്തേിൻെറയും പ്രവ൪ത്തനം തടഞ്ഞിരുന്നു.  
  മുൻ കലക്ട൪ ജിതേന്ദ്രനും ആ൪.ഡി.ഒ ഗോപകുമാറും മണിമലത്തേ് പാറമടയുടെ പ്രവ൪ത്തനത്തിനെതിരെ നേരത്തെ കണ്ടെ ത്തിയിരുന്ന മറ്റ് നിയമലംഘനങ്ങൾ പരിഹരിക്കാൻ കഴിഞ്ഞോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ ആ൪.ഡി.ഒ ഒഴിഞ്ഞുമാറി. കാവുങ്കൽ - മണിമലത്തേ് പാറമടകളിൽ നിയമാനുസൃതമല്ല പാറഖനനം നടത്തിയിരുന്നതെന്നും ബഞ്ചുമാ൪ക്ക് പ്രകാരം പാറപൊട്ടിക്കണമെന്ന നിബന്ധന ഇരുകൂട്ടരും പാലിച്ചിട്ടില്ലെന്നും ആ൪.ഡി.ഒ പറയുന്നു. കാവുങ്കൽ പാറമടയെ പ്രതിക്കൂട്ടിൽ നി൪ത്തുന്ന ആ൪.ഡി.ഒ കാവുങ്കൽ പാറമടക്ക് അനുമതി നൽകുന്ന പ്രശ്നമില്ലെന്നും ചൂണ്ടിക്കാട്ടി. പൊന്നരുവി തോടിൻെറ നീരൊഴുക്കിനു തടസ്സമായി നിലനിന്നവ നീക്കണമെന്ന് നേരത്തെ മണിമലത്തേ് പാറമട ഉടമക്ക് നി൪ദേശം നൽകിയിരുന്നതാണ്. ഇതിൻപ്രകാരം തോടിൻെറ ഗതി പുന$സ്ഥാപിച്ചോ എന്നറിയാൻ അത്തിക്കയം വില്ലേജ് ഓഫിസറെ നിയോഗിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച ഇതിനായി സ്ഥലത്തെത്തിയ വില്ലേജ് ഓഫിസറെ സമര സമിതിയും നാട്ടുകാരും ചേ൪ന്ന് തടഞ്ഞിരുന്നു. 
തുട൪ന്നാണ് കലക്ടറുടെ നി൪ദേശാനുസരണം ബുധനാഴ്ച പുല൪ച്ചെ തന്നെ സ്ഥലത്തെത്തിയതെന്നും ആ൪.ഡി.ഒ പറഞ്ഞു. പാറമടയിൽ എത്താൻ ആ൪.ഡി.ഒക്ക് പാറമട ഉടമ  തന്നെയാണ് സഹായം നൽകിയത്. ഇദ്ദേഹം പാറമട ഉടമയുടെ വീട്ടിൽ നിന്ന് രാവിലെ ആഹാരം കഴിച്ചാണ് മടങ്ങിയതെന്നും ആരോപണം ഉണ്ട്. 
എന്നാൽ അത്തിക്കയം വില്ലേജ് ഓഫിസറെ പാറമടയിൽ തടഞ്ഞതിന് പൊലീസ് സമര സമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ആ൪.ഡി.ഒ ചെമ്പന്മുടിയിൽ എത്തിയത് ദുരൂഹമാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.