വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് കുവൈത്തിലത്തെും

കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് കുവൈത്ത് സന്ദ൪ശനത്തിനത്തെുന്നു. ഈമാസം ആറിനാണ് മന്ത്രി രണ്ടു ദിവസത്തെ സന്ദ൪ശനത്തിനത്തെുക. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹുമായും മറ്റു ഉന്നത ഉദ്യോഗസ്ഥരുമായും ഇ. അഹമ്മദ് കൂടിക്കാഴ്ച നടത്തും.
കുവൈത്തിൽ അനധികൃത താമസക്കാരും മറ്റു നിയമ ലംഘകരുമായ വിദേശികൾക്കെതിരെ അധികൃത൪ നടപടികൾ ശക്തമാക്കിയതിനുശേഷം ആദ്യമായാണ് ഇന്ത്യയിൽനിന്ന് മന്ത്രി എത്തുന്നത്. പരിശോധനക്ക് പിന്നാലെ നിരവധി ഇന്ത്യക്കാ൪ കൂട്ടത്തോടെ നാടുകടത്തപ്പെട്ട് തുടങ്ങിയതോടെ
കേന്ദ്ര മന്ത്രിയോ ഉന്നതതല പ്രതിനിധി സംഘമോ കുവൈത്തിലത്തെി അധികൃതരുമായി ച൪ച്ച നടത്തണമെന്ന് മുറവിളി ഉയ൪ന്നിരുന്നെങ്കിലും ഇതുവരെ അതുണ്ടായിരുന്നില്ല. കഴിഞ്ഞമാസം പകുതിയോടെ ഇ. അഹമ്മദ് കുവൈത്തിലത്തെുമെന്ന് വിദശേകാര്യ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകിയിരുന്നെങ്കിലും അതുണ്ടായില്ല.
കുവൈത്ത് അധികൃതരുമായുള്ള ച൪ച്ചയിൽ പരിശോധനയുടെയും നാടുകടത്തലിൻെറയും ഭാഗമായി ഇന്ത്യക്കാ൪ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെടുത്തുന്ന മന്ത്രി താമസം നിയമവിധേയമാക്കാനും നടപടികളില്ലാതെ നാട്ടിലേക്ക് പോകാനും സാധിക്കുന്ന തരത്തിൽ ഇളവോ പൊതുമാപ്പോ നൽകണമെന്ന് അഭ്യ൪ഥിക്കുമെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.