ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തും -കുവൈത്ത് ചേംബര്‍ ഓഫ് കോമേഴ്സ്

കുവൈത്ത് സിറ്റി: നിക്ഷേപകരെ ആക൪ഷിക്കാൻ പുതിയ പദ്ധതികളുമായി മുമ്പോട്ടുവന്നിട്ടുള്ള ഇന്ത്യയുമായി വ്യാപാര, വാണിജ്യ ബന്ധം ശക്തിപ്പെടുത്തുമെന്ന് കുവൈത്ത് ചേംബ൪ ഓഫ് കോമേഴ്സ് ചെയ൪മാൻ ഖാലിദ് അസഖ്൪ വ്യക്തമാക്കി. കുവൈത്തിൽ സന്ദ൪ശനത്തിനത്തെിയ ഇന്ത്യൻ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ഡോ. മൊണ്ടേക് സിങ് അഹ്ലുവാലിയയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് ചേംബ൪ ഓഫ് കോമേഴ്സ് ആൻറ് ഇൻഡസ്ട്രി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈത്ത് മറ്റ് ലോക രാജ്യങ്ങളുമായി വ്യാപാര, നിക്ഷേപ മേഖലകളിൽ കുടുതൽ ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി സമിതിക്ക് രൂപം നൽകിവരികയാണെന്നും അസഖ്൪ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വ്യവസായ മേഖലകളിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് അഹ്ലുവാലിയയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ചേംബ൪ ഓഫ് കോമേഴ്സ് അധികൃതരും വിശദമായ ച൪ച്ച നടത്തി. ഇന്ത്യയിൽ വിവിധ മേഖലകളിൽ സാമ്പത്തിക നിക്ഷേപത്തിനുള്ള സാധ്യതകൾ ഏറെയുണ്ടെന്നും അക്കാര്യം ചേംബ൪ ഓഫ് കോമേഴ്സ് അധികൃതരെ ബോധ്യപ്പെടുത്തിയതായും അഹ്ലുവാലിയ പറഞ്ഞു. നിലവിലും ഭാവിയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ ച൪ച്ചകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഇന്ത്യയിൽ വിദേശ നിക്ഷേപത്തിനുള്ള അവസരം കുവൈത്ത് സ൪ക്കാറിനെ ബോധ്യപ്പെടുത്താൻ ഇന്ത്യൻ സംഘത്തിൻെറ സന്ദ൪ശനം കൊണ്ട് സാധിച്ചു എന്ന് ചേംബ൪ ഓഫ് കോമേഴ്സ് വൈസ് ചെയ൪മാൻ അബ്ദുൽ വഹാബ് അൽ വസാൻ പറഞ്ഞു. ഇന്ത്യയും കുവൈത്തും തമ്മിൽ വാണിജ്യ, വ്യവസായ മേഖലകളിലുള്ള ബന്ധം ഏറെ പഴക്കമുള്ളതാണെന്നും വ൪ഷത്തിൽ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ഏകദേശം 15 മില്യൻ ഡോളറിൻെറ ഭക്ഷ്യ, വ്യവാസായിക ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നി൪മാണ മേഖലയിലാണ് ഇന്ത്യ കുവൈത്തിൽ കുടുതലായും നിക്ഷേപമിറക്കിയിട്ടുള്ളതെന്നും കുവൈത്തിൻെറ നി൪മാണ മേഖലയിലെ ആസൂത്രണത്തിലും പരോഗതിയിലും ഇന്ത്യക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ലോകത്തെ മികച്ച സാമ്പത്തിക ശക്തിയായ ഇന്ത്യക്കും കുവൈത്തിനും സാമ്പത്തിക മേഖലയിൽ പലതും ചെയ്യാനാവുമെന്ന് അദ്ദേഹം പറഞ്ഞു. 2012-2013 ൽ ഇന്ത്യയിലെ കുവൈത്ത് നിക്ഷേപം 2.5 മില്യൻ ഡോളാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച വൈകീട്ട് കുവൈത്തിലത്തെിയ അഹ്ലുവാലിയ ധനമന്ത്രി മുസ്തഫ അൽ ശിമാലി, അമീരി ദിവാൻ മന്ത്രി ശൈഖ് നാസ൪ അൽ അഹ്മദ് അസ്വബാഹ് എന്നിവരുമായും കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി അധികൃതരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കുവൈത്തിലെ ഇന്ത്യൻ വ്യാപാര പ്രമുഖരുടെ സംഘമായ ഇന്ത്യൻ ബിസിനസ് കൗൺസിൽ അഹ്ലുവാലിയയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് സ്വീകരണവുമൊരുക്കി. ധനകാര്യ മന്ത്രാലയം സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം ജോയിൻറ് സെക്രട്ടറി, റിസ൪വ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജ൪, സെക്യൂരിറ്റി ആൻറ് എക്സ്ചേഞ്ച് ബോ൪ഡ് ഓഫ് ഇന്ത്യ (സെബി) ഉന്നത ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ അഹ്ലുവാലിയയോടൊപ്പമുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.