ഈജിപ്ത് പ്രതിസന്ധി: നയതന്ത്ര മേഖലയില്‍ സുരക്ഷ ശക്തമാക്കി

മസ്കത്ത്: ഈജിപ്ത് പ്രസിഡൻറ് മുഹമ്മദ് മു൪സിക്കെതിരെ പ്രക്ഷോഭം ശക്തമായതോടെ ഒമാനിൽ സുരക്ഷ ശക്തമാക്കി. അൽഖുവൈ൪ ഡിപ്ളോമാറ്റിക് മേഖയിലാണ് ബുധനാഴ് വൈകുന്നേരം മുതൽ സുരക്ഷ ശക്തമാക്കിയത്. ഇതിൻെറ ഭാഗമായി വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ നിലകെള്ളുന്ന ഡിപ്ളോമാറ്റിക് ഏരിയയിൽ പരിശോധന ഊ൪ജിതമാക്കി. മേഖലയിൽ പൊലീസ്, സുരക്ഷാ വിഭാഗങ്ങൾ റോന്ത് ചുറ്റുന്നുണ്ട്. ഡിപ്ളോമാറ്റിക് മേഖലയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധനക്ക് വിധേയമാവുന്നുണ്ട്്. വാഹനമോടിക്കുന്നവരുടെയും യാത്രചെയ്യുന്നവരുടെയും തിരിച്ചറിയൽ കാ൪ഡുകളും അധികൃത൪ പരിശോധിക്കുന്നു. റുവി ഭാഗത്ത് നിന്ന് നയതന്ത്ര മേഖലയിലേക്ക് പ്രവേശിക്കുന്നവരെ ജപ്പാൻ എംബസിക്ക് സമീപവും സീബ് ഭാഗത്ത് നിന്ന് വരുന്നവരെ എതി൪ ഭഗത്തുമാണ് സുരക്ഷാ ഉദ്യോഗസ്ഥ൪ പരിശോധിക്കുന്നത്.
വിവിധ നയതന്ത്ര കാര്യാലയങ്ങളിൽ രേഖകൾ ശരിയാക്കാനും മറ്റ് ഒൗദ്യോഗിക ആവശ്യങ്ങൾക്ക്ും പോകുന്നവ൪ ഒഴികെ മറ്റ് വാഹനങ്ങളൊന്നും ഡിപ്ളോമാറ്റിക് ഏരിയിലേക്ക് കടത്തി വിടുന്നില്ല. നയന്ത്രകാര്യാലയം ജീവനക്കാരെയും കടത്തി വിടുന്നുണ്ട്. മറ്റ് വാഹനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥ൪ തിരിച്ചു വിടുകയാണ്. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ നിലകൊള്ളുന്ന ഈ മേഖലകളിൽ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് വന്ന് പോവുന്നത്. പരിശോധന ശക്തമാക്കിയതോടെ ഗതാഗത കുരുക്കും വ൪ധിച്ചിട്ടുണ്ട്. വിവിധ എംബസകളിലും മറ്റും പോവുന്നവരോട് ചിലപ്പോൾ രേഖയും ആവശ്യപ്പെടുന്നുണ്ട്.
ഈജിപ്തിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഈജിപ്ഷ്യൻ എംബസി പരിസരത്തും മറ്റും ഉയ൪ന്ന് വരാനിടയുള്ള പ്രതിഷേധം കണക്കിലെടുത്താണ് അധികൃത൪ സുരക്ഷ ശക്തമാക്കിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് അമേരിക്കക്കെതിരെ പ്രതിഷേധം ഉയ൪ന്നപ്പോഴും സുരക്ഷ ശകതമാക്കിയിരുന്നു. ഈ മേഖലയിൽ യാത്ര ചെയ്യുന്നവ൪ യാത്രാ രേഖകൾ കൈവശം വെക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.