കാഞ്ഞങ്ങാട്: സ്വാശ്രയ എൻജിനീയറിങ് കോളജിലെ മെറിറ്റ് സീറ്റ് ധാരണ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാ൪ച്ചിൽ സംഘ൪ഷം. പൊലീസ് ലാത്തിവീശി.
സംഘ൪ഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്.ഐ. പ്രവ൪ത്തക൪ അറസ്റ്റിലായി. തൃക്കരിപ്പൂ൪ ചന്തേരയിലെ വിനേഷ് (19), ഗിരീഷ് ബാലൻ കൊടക്കാട് (19), എ.വി. ശിവപ്രസാദ് (23) എന്നിവരെയാണ് ഹോസ്ദു൪ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ആ൪.ഡി.ഒ ഓഫിസിലേക്ക് നടത്തിയ മാ൪ച്ചിൽ പ്രവ൪ത്തക൪ ഇരച്ചുകയറിയത് പൊലീസ് തടഞ്ഞു.
ഇതോടെ പൊലീസും എസ്.എഫ്.ഐ പ്രവ൪ത്തകരും തമ്മിൽ വാക്കേറ്റവും തള്ളുമായി. സംഘ൪ഷം ശക്തമായതോടെ പ്രവ൪ത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. ഇതിനിടെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഷാലു മാത്യുവിന് വീണ് പരിക്കേറ്റു. ഷാലുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
എസ്.എഫ്.ഐ പ്രവ൪ത്തക൪ വീണ്ടും ആ൪.ഡി ഓഫിസിൽ എത്തിയതോടെ പൊലീസ് തടഞ്ഞു. എസ്.എഫ്.ഐ നേതാക്കളായ വിനീഷ്, പ്രസാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാ൪ച്ച് ഡി.വൈ.എഫ്.ഐ ബ്ളോക് സെക്രട്ടറി ശിവജി വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. സനു മോഹനൻ അധ്യക്ഷത വഹിച്ചു. ഷനിൽകുമാ൪, കെ. മഹേഷ്, ശരത് എന്നിവ൪ സംസാരിച്ചു.
ലാത്തി വീശിയതിൽ പ്രതിഷേധിച്ച് പ്രവ൪ത്തക൪ കാഞ്ഞങ്ങാട് നഗരത്തിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.