സ്വകാര്യ ഗോഡൗണില്‍നിന്ന് ഒമ്പത് ചാക്ക് റേഷനരി പിടിച്ചെടുത്തു

കാസ൪കോട്: സ്വകാര്യ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച ഒമ്പത് ചാക്ക് റേഷനരി സിവിൽ സപൈ്ളസ് ഉദ്യോഗസ്ഥ൪ പിടിച്ചെടുത്തു. കാസ൪കോട് മത്സ്യ മാ൪ക്കറ്റിന് സമീപം കൊറക്കോട് റോഡരികിലെ ഗോഡൗണിൽനിന്നാണ് ഒമ്പത് ചാക്കുകളിലായി സൂക്ഷിച്ച 430 കിലോഗ്രാം അരി പിടിച്ചെടുത്തത്.
കാസ൪കോട് താലൂക്ക് സപൈ്ള ഓഫിസ൪ എം.വി. രാമകൃഷ്ണൻെറ നേതൃത്വത്തിൽ നാല് റേഷനിങ് ഇൻസ്പെക്ട൪മാ൪ ഉൾപ്പെട്ട സംഘമാണ് നാട്ടുകാ൪ നൽകിയ രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ച രണ്ടുമണിയോടെ ഗോഡൗണിൽ പരിശോധന നടത്തിയത്. 
റേഷൻ കടകളിൽ വിതരണത്തിനുള്ള അരി ചാക്കുകളിൽ എഫ്.സി.ഐയുടെ സീൽ പതിച്ചിട്ടുണ്ട്. പിടിച്ചെടുത്ത അരി ഫോ൪ട്ട് റോഡിലെ 74ാം നമ്പ൪ റേഷൻ കടയിലേക്ക് മാറ്റി. ഗോഡൗൺ ഉടമയെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതിനാൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് അധികൃത൪ അറിയിച്ചു. കേസ് തുട൪നടപടികൾക്കായി ജില്ലാ കലക്ടറുടെ പരിഗണനക്ക് വിട്ടു.
അതേസമയം, റേഷനരി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച ഭരണകക്ഷി നേതാവായ വ്യാപാരിയെ രക്ഷിക്കാൻ ഉദ്യോഗസ്ഥ൪ ശ്രമിച്ചതായി ആരോപിച്ച് നാഷനൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് ചേരങ്കൈ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന് പരാതി അയച്ചു. ഗോഡൗണിന് പുറത്തുനിന്നാണ് അരി പിടിച്ചെടുത്തതെന്ന് വരുത്തിത്തീ൪ക്കാൻ അധികൃത൪ ശ്രമം നടത്തിയെന്ന് പരാതിയിൽ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.