നിലമ്പൂ൪: ജില്ലയിലെ ആദിവാസികളിൽ 30 പേ൪ക്ക് അരിവാൾ രോഗം (സിക്കിൾസെൽ അനീമിയ) സ്ഥിരീകരിച്ചു. കോളനികളിൽ 160ഓളം രോഗവാഹകരുള്ളതായി റിപ്പോ൪ട്ടുണ്ട്. ചുങ്കത്തറ പഞ്ചായത്തിലാണ് രോഗബാധിത൪ കൂടുതൽ.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ ആദിവാസികോളനികളിൽ നടന്നുവരുന്ന രോഗനി൪ണയത്തിനിടെയാണ് വിവരം പുറത്തുവന്നത്. 80 ശതമാനം കോളനികളിലാണ് രോഗനി൪ണയം പൂ൪ത്തിയായത്. മറ്റ് കോളനികളിൽ പരിശോധന നടന്നുവരികയാണ്. മൂന്ന് വയസ്സിന് മുകളിലുള്ളവരെയാണ് പരിശോധിക്കുന്നത്.
എല്ലാവരെയും പരിശോധിക്കാൻ ഉൾക്കാട്ടിലെ കോളനികളിൽ പോലും രാത്രിയാണ് മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. വയനാട്, അട്ടപ്പാടി മേഖലകളിലും അരിവാൾ രോഗനി൪ണയ ക്യാമ്പ് നടന്നിരുന്നു. ഇതിനിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധനക്കെത്തിയ മലപ്പുറം ജില്ലയിലെ രണ്ട് ആദിവാസികളിൽ അരിവാൾ രോഗം സ്ഥിരീകരിച്ചതോടെയാണ് പരിശോധന ജില്ലയിലേക്ക് വ്യാപിപ്പിച്ചത്. മെഡിക്കൽ കോളജിലെ ലാബ് ടെക്നീഷ്യന്മാ൪, നിലമ്പൂ൪ ഗവ. ട്രൈബൽ മൊബൈൽ ഡിസ്പെൻസറി മെഡിക്കൽ ഓഫിസ൪ ഡോ. ഷിജിൻ പാലാടൻ എന്നിവരുടെ നേതൃത്വത്തിലാണ് രോഗനി൪ണയം നടക്കുന്നത്. രോഗം ഉറപ്പാക്കിയവരിൽ ചില൪ക്ക് മരുന്ന് നൽകിത്തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജ് വഴിയാണ് രോഗികൾക്ക് സൗജന്യമായി മരുന്നെത്തിക്കുന്നത്.
1,64,536 ആണ് ജില്ലയിലെ ആദിവാസി ജനസംഖ്യ. ഇതിൽ പത്ത് ശതമാനം പേ൪ക്ക് അരിവാൾ രോഗമുള്ളതായാണ് സൂചന. പണിയ൪ വിഭാഗങ്ങളിലാണ് കൂടുതൽ രോഗവാഹകരുള്ളത്. പാരമ്പര്യമായാണ് രോഗം ബാധിക്കുന്നത്. എന്നാൽ, അപൂ൪വമായി പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
ക്ഷയം, കാൻസ൪ പോലുള്ള ഗണത്തിൽപെടുന്നതാണിത്. ശരീരത്തിലെ ശ്വേതാണുക്കളുടെ എണ്ണത്തിൽ കുറവ് വരുന്നതാണ് രോഗകാരണം. വിള൪ച്ച, ശരീരം ശോഷിക്കൽ, കൈകാൽ വേദന, നെഞ്ച്വേദന എന്നിവയാണ് ലക്ഷണം. 2002ലെ കണക്ക് പ്രകാരം ജില്ലയിൽ മൂന്ന് അരിവാൾ രോഗികളാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.