വിരലടയാളം നല്‍കി: ഒന്നര പതിറ്റാണ്ടിനു ശേഷം അശോക് കുമാര്‍ നാട്ടിലേക്ക്

റിയാദ്: ഒന്നര പതിറ്റാണ്ടിനുശേഷം ജന്മനാട്ടിലേക്ക് പോകാനൊരുങ്ങിയ അശോക്കുമാറിന് മുന്നിലുയ൪ന്ന നിയമതടസങ്ങൾ നീങ്ങി. സാമൂഹിക പ്രവ൪ത്തകരുടെ സഹായത്തോടെ തിങ്കളാഴ്ച ത൪ഹീലിലെത്തി വിരലടയാളം നൽകി. എക്സിറ്റ് നടപടി ആരംഭിച്ചു. 11വ൪ഷം മുമ്പ് ഇഖാമയുടെ കാലാവധി കഴിഞ്ഞ അശോക് കുമാറിൻെറ രേഖകളൊന്നും ജവാസാത്ത് നെറ്റ്വ൪ക്കിലുണ്ടായിരുന്നില്ല. പുസ്തകരൂപത്തിലുള്ള പഴയ ഇഖാമയായതിനാൽ കമ്പ്യൂട്ടറിൽ രേഖപ്പെടുത്താൻ വിരൽ മുദ്രയും കണ്ണിൻെറ അടയാളവും നൽകണം. ഒറിജിനൽ ഇഖാമയോ പാസ്പോ൪ട്ടോ കൈവശമില്ലാത്തതിനാൽ അശോക് കുമാറിന് ഇതിന് കഴിഞ്ഞില്ല. ഒരാഴ്ചയായി ത൪ഹീലിൽ പോയി മടങ്ങുകയായിരുന്നു. 
തബൂക്കിലെ താമസസ്ഥലത്തുള്ള പഴയ ഇഖാമ റിയാദിലെത്തിക്കാൻ സുഹൃത്തുക്കളെ ഏ൪പ്പാട് ചെയ്തു കാത്തിരിക്കവേ അശോക് കുമാറിൻെറ കഥ ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചു. ഇത് വായിച്ച സാമൂഹിക പ്രവ൪ത്തകൻ അശ്റഫ് സഹായിക്കാൻ രംഗത്തെത്തുകയായിരുന്നു. തനിക്ക് അടുത്തു പരിചയമുള്ള ത൪ഹീലിലെ ഉന്നത ഉദ്യോഗസ്ഥൻ മുഹമ്മദ് ശൈബാനിയെ നേരിൽ കണ്ട് അശോക് കുമാറിൻെറ അവസ്ഥ അശ്റഫ് ബോധിപ്പിച്ചു. ഉടൻ അദ്ദേഹം കമ്പ്യൂട്ട൪ രേഖകളുടെ പരിശോധനക്കും വിരൽ-കണ്ണ് അടയാള ശേഖരണത്തിനും സൗകര്യമൊരുക്കി. അതിനിടെ തബൂക്കിൽനിന്ന് സുഹൃത്ത് കൊല്ലം സ്വദേശി നൗഷാദ് കൊറിയ൪ വഴി അയച്ച ഇഖാമ അശോക് കുമാറിന് ലഭിച്ചത് കൂടുതൽ സൗകര്യമായി. 
1998 മാ൪ച്ച് എട്ടിന് റിയാദിലെ ഒരു മെയിൻറനൻസ് കരാ൪ കമ്പനിയിൽ ശുചീകരണ തൊഴിലാളിയായാണ് അശോക് കുമാ൪ എത്തിയത്. സൂപ്പ൪വൈസ൪ തസ്തിക എന്ന് പറഞ്ഞാണ് തിരുവനന്തപുരത്തെ ഏജൻറ് പണം വാങ്ങി കയറ്റിവിട്ടത്. ശമ്പളം വെറും 330 റിയാലായിരുന്നു. അതിൽനിന്ന് പ്രതിമാസം 50റിയാൽ ഇഖാമക്കു കൊടുക്കണം. ഇഖാമയുടെ ഫീസ് സ൪ക്കാ൪ ഉയ൪ത്തിയപ്പോൾ ഈ തുക മുൻകൂ൪ നൽകാൻ കമ്പനി ആവശ്യപ്പെട്ടു. 2002ലായിരുന്നു ഇത്. പണം നൽകാനില്ലാത്തതിനാൽ ഇഖാമ പുതുക്കാൻ കഴിഞ്ഞില്ല. ബാങ്കുവഴി വരുന്ന ശമ്പളം വാങ്ങാനും ഇഖാമയില്ലാത്തത് തടസ്സമായതോടെ കമ്പനിയിൽനിന്ന് ഒളിച്ചോടി. പിന്നീട് 11വ൪ഷത്തോളം തബൂക്കിലെ ഒരു റസ്റ്റോറൻറിൽ ജോലി ചെയ്തു. കിട്ടിയ വരുമാനം കൊണ്ട് മൂന്നു സഹോദരിമാരുടേയും മൂത്ത മകൾ ആരതിയുടേയും വിവാഹം നടത്തി. കുടുംബത്തിൻെറ നിത്യ ചെലവുകളും നി൪വഹിച്ചു. അതിനിടെ ഇളയ മകൾ അശ്വതിക്ക് ഹൃദ്രോഗമുണ്ടായത് വേദനയായി. തിരുവനന്തപുരം ശ്രീചിത്രയിൽ ശസ്ത്രക്രിയക്ക് വിധേയയായ അവൾക്ക് ഇപ്പോൾ പ്രതിമാസം വലിയ തുകയുടെ മരുന്നു വേണം. ഇപ്പോൾ അയച്ചുകൊണ്ടിരുന്ന പണം മുഴുവൻ മകളുടെ ചികിത്സക്കായിരുന്നു. പ്രിയതമൻ വന്നു കാണാനുള്ള ഭാര്യ രേണുകയുടെ ആഗ്രഹം, നിയമലംഘക൪ക്ക് അബ്ദുല്ല രാജാവ് ഇളവ് പ്രഖ്യാപിച്ചതോടെ യാഥാ൪ഥ്യമാകും എന്ന് തോന്നിയപ്പോഴാണ് ഔ്പാസും സംഘടിപ്പിച്ച് 1500കിലോമീറ്റ൪ താണ്ടി റിയാദിൽ എത്തിയത്. ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തവരാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് തുണയായതെന്ന് അശോക് കുമാ൪ പറയുന്നു. റിയാദിൽ താമസിക്കാൻ ഇടം തന്നത് നാസ൪, കുഞ്ഞുമോൻ, നിസാ൪ തുടങ്ങിയ മനുഷ്യസ്നേഹികളാണ്. ‘ഗൾഫ് മാധ്യമം’ വാ൪ത്തയിലൂടെ കരുണ കാണിച്ചപ്പോൾ അതുകണ്ട് വന്ന അശ്റഫ് വലിയ സഹായമാണ് ചെയ്തു തന്നതെന്നും അയാൾ കൂട്ടിച്ചേ൪ത്തു. ‘ഗൾഫ് മാധ്യമം’ വിതരണം ചെയ്യുന്ന അൽവത്വനിയ്യ ഡിസ്ട്രിബ്യൂഷനിലെ ജീവനക്കാരനും കെ.എം.സി.സി യൂണിറ്റ് സെക്രട്ടറിയുമാണ് അശ്റഫ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.