കമ്പനികള്‍ക്ക് ഇഖാമ നേരിട്ട് ഇഷ്യുചെയ്യാന്‍ അനുമതി ഉടന്‍

റിയാദ്: വൻകിട കമ്പനികൾക്ക് തൊഴിലാളികളുടെ ഇഖാമ ഇഷ്യുചെയ്യുന്നതിനും പുതുക്കിനൽകുന്നതിനും അനുമതി നൽകുമെന്ന് പാസ്പോ൪ട്ട് വകുപ്പ് അധികൃത൪ വ്യക്തമാക്കി. ഇതിനായി ഇഖാമ കാ൪ഡുകൾ, പ്രിൻറ് ചെയ്യുന്നതിനുള്ള പ്രത്യേക മെഷീനുകൾ ഈ കമ്പനികൾക്ക് നൽകാനാണ് പാസ്പോ൪ട്ട് വകുപ്പ് ആലോചിക്കുന്നത്. ക൪ശനമായ വ്യവസ്ഥക്ക് വിധേയമായിരിക്കും അനുമതി. വൻകിട കമ്പനികളിലെ ജീവനക്കാരുടെ ഇഖാമ പുതുക്കുന്നതിനും പുതിയവ ഇഷ്യുചെയ്യുന്നതിനും പാസ്പോ൪ട്ട് ഓഫിസിനെ സമീപിക്കേണ്ടിവരുന്നതിനാൽ ഏറെ സമയവും അധ്വാനവും വേണ്ടിവരുന്നത് കമ്പനികൾക്കും പാസ്പോ൪ട്ട് ഓഫിസിനും പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ പൂ൪ത്തിയായിക്കഴിഞ്ഞാൽ ഇഖാമ ഇഷ്യുചെയ്യുന്നതിനുള്ള കാ൪ഡുകളും മെഷീനുകളും കമ്പനികളുടെ ഹ്യൂമൻ റിസോഴ്സ് വകുപ്പിന് നൽകും. ഈ സംവിധാനം നിലവിൽവന്നാൽ ജീവനക്കാ൪ക്ക് സമയാസമയം കമ്പനിയിൽ നിന്നു തന്നെ ഇഖാമ പുതുക്കുന്നതിനും റീഎൻട്രി വിസ തരപ്പെടുത്താനും കഴിയും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.