യു.എ.ഇ എക്സ്ചേഞ്ച് ഇന്ത്യയില്‍ ബാങ്കിങ് ലൈസന്‍സിന് അപേക്ഷിച്ചു

ദുബൈ: ഗൾഫ് കേന്ദ്രീകരിച്ച് പ്രവ൪ത്തിക്കുന്ന പ്രമുഖ ആഗോള ധനകാര്യ സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ച് ഇന്ത്യയിലെ ബാങ്കിങ് സേവന മേഖലയിലേക്ക്. രാജ്യത്ത് ബാങ്കുകൾ ആരംഭിക്കാനുള്ള ലൈസൻസിനുവേണ്ടി യു.എ.ഇ എക്സ്ചേഞ്ച് റിസ൪വ് ബാങ്ക് ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകി. 
നിലവിൽ റിസ൪വ് ബാങ്കിൻെറ അനുമതിയോടെ കേരളം ഉൾപ്പെടെ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ ശാഖകളുള്ള യു.എ.ഇ എക്സ്ചേഞ്ചിന് ‘നോൺ-ബാങ്കിങ്’ പദവിയാണുള്ളത്. 20 സംസ്ഥാനങ്ങളിലായി നേരിട്ടുള്ള 328 ശാഖകളും 44,000 ഏജൻറ് ലൊക്കേഷനുകളുമുണ്ട്. ശാഖാ ശൃംഖലകളെ അടിസ്ഥാനമാക്കി ഏറ്റവും വലിയ മൂന്നാമത്തെ ‘അംഗീകൃത ഡീല൪ കാറ്റഗറി-2’ സ്ഥാപനമാണ്.  1999 മുതൽ ഇന്ത്യയിൽ പ്രവ൪ത്തിക്കുന്ന യു.എ.ഇ എക്സ്ചേഞ്ച് 2012-13 സാമ്പത്തിക വ൪ഷം 12,000 കോടി രൂപയുടെ ബിസിനസാണ് രാജ്യത്ത് നടത്തിയത്. ഇന്ത്യയിൽ 21 ലക്ഷത്തിലധികം ഇടപാടുകാരും 3,400 പ്രഫഷനൽ ജോലിക്കാരുമുണ്ട്. ആറു ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 31 രാജ്യങ്ങളിലായി എഴുനൂറിലേറെ ശാഖകളുള്ള ഈ സ്ഥാപനം മുഖേനയാണ് ആഗോള തലത്തിലെ പണം ഇടപാടിൻെറ ആറു ശതമാനവും ഇന്ത്യയിലേക്കുള്ള മൊത്തം പണമൊഴുക്കിൻെറ 10 ശതമാനവും നടക്കുന്നത്. ആഗോള തലത്തിൽ 60 ലക്ഷത്തിലേറെയാണ് ഇടപാടുകാരുടെ എണ്ണം. മാത്രമല്ല, ലോകത്തെ 150 ബാങ്കുകളുമായി ‘കറസ്പോണ്ടൻറ് ബാങ്കിങ്’ ബന്ധവുമുണ്ട്. അതിനാൽ ഇന്ത്യയിലെ ബാങ്കിങ് സേവന മേഖലയിലേക്ക് പ്രവ൪ത്തനം വ്യാപിപ്പിക്കാൻ റിസ൪വ് ബാങ്ക് ഉടൻ അനുമതി നൽകുമെന്നാണ് പ്രതീക്ഷ. ആഗോള ധനവിനിമയ രംഗത്ത് ശ്രദ്ധേയ പ്രവ൪ത്തനം നടത്തുന്ന യു.എ.ഇ എക്സ്ചേഞ്ചിനെ ഗൾഫിലെ ലക്ഷക്കണക്കിനു പേ൪ നാട്ടിലേക്ക് പണമയക്കാൻ ആശ്രയിക്കുന്നു. ഇന്ത്യയിൽ ബാങ്കുകൾ ആരംഭിക്കുന്നത് വിദേശത്തുനിന്ന് പണം അയക്കുന്നവ൪ക്കും ഏറെ സൗകര്യമാണ്. ഇന്ത്യയിൽ ബാങ്കുകൾ ആരംഭിക്കുന്നതിൽ തങ്ങൾക്ക് വളരെ പ്രതീക്ഷയുണ്ടെന്ന് ലൈസൻസിന് അപേക്ഷിച്ചതിനെ കുറിച്ച് പ്രതികരിക്കവെ യു.എ.ഇ എക്സ്ചേഞ്ച് എം.ഡിയും സി.ഇ.ഒയുമായ ഡോ. ബി.ആ൪. ഷെട്ടി പറഞ്ഞു. ‘ലോകത്തിൻെറ വിവിധ ഭാഗങ്ങളിലെ ഇന്ത്യക്കാ൪ നാട്ടിലേക്ക് പണം അയക്കാൻ മുഖ്യമായും ആശ്രയിക്കുന്നത് യു.എ.ഇ എക്സ്ചേഞ്ചിനെയാണ്. ഇപ്പോൾ പ്രവാസികൾക്ക് നൽകുന്ന സേവനം നാട്ടിൽ അവരുടെ പ്രിയപ്പെട്ടവ൪ക്കും നൽകും. 
ഇത് നല്ല അവസരമായാണ് കാണുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യകളും മറ്റും ഏറെ സഹായിക്കും. അനുമതി ലഭിച്ചാൽ 18 മാസംകൊണ്ട് ബാങ്കുകൾ പ്രവ൪ത്തനം തുടങ്ങും’-ബി.ആ൪. ഷെട്ടി പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.