അബൂദബി: റമദാൻ ആഗതമാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ പൂ൪ത്തിയാകുന്നു. റമദാനിനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. പള്ളികളോട് ചേ൪ന്ന് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പള്ളികൾക്ക് സമീപം ആളുകൾക്ക് നോമ്പുതുറക്കുന്നതിന് വേണ്ടിയുള്ള ടെൻറുകളുടെ നി൪മാണം ഏകദേശം പൂ൪ത്തിയായി. ചില സ്ഥലങ്ങളിൽ അവസാന ഘട്ട നി൪മാണത്തിലാണ്.
ഇഫ്താറിനൊപ്പം അത്താഴത്തിനുള്ള സൗകര്യങ്ങളും ടെൻറുകളിൽ ഒരുക്കുന്നുണ്ട്. സ്വകാര്യ വ്യക്തികൾ, റെഡ് ക്രസൻറ് പോലുള്ള സംഘടനകൾ തുടങ്ങിയവയാണ് ഇഫ്താറിനും അത്താഴത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്്. ശൈഖ് ഖലീഫാ ഫൗണ്ടേഷൻ റമദാനിൽ 1.78 ദശലക്ഷം ഇഫ്താ൪ കിറ്റുകൾ വിതരണം ചെയ്യും. മറ്റ് നിരവധി സംഘടനകളും റമദാനിൽ പാവപ്പെട്ടവ൪ക്ക് സഹായം നൽകുന്നതിന് പ്രവ൪ത്തിക്കുന്നുണ്ട്.
ലോകത്തെ 25 ആക൪ഷണങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻറ് മോസ്കിൽ റമദാനിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവ൪ ഗ്രാൻറ് മോസ്കിൽ ഇഫ്താറിനും രാത്രി നമസ്കാരത്തിനും എത്തിച്ചേരാറുണ്ട്്. ഇവ൪ക്ക് സൗകര്യം ഒരുക്കുന്നതിനുള്ള ടെൻറുകൾ പൂ൪ത്തിയായി കഴിഞ്ഞു. എയ൪ കണ്ടീഷൻഡ് ടെൻറുകൾ വരെ ഒരുക്കുന്നുണ്ട്. പ്രമുഖ ഇമാമുകളുടെ നേതൃത്വത്തിലാണ് തറാവീഹ് നമസ്കാരം നടക്കുക. ശൈഖ് സായിദ് ഗ്രാൻറ് മോസ്കിലേക്കുള്ള ഇഫ്താ൪ ഭക്ഷണം അബൂദബി ആംഡ് ഫോഴ്സസ് ഓഫിസേഴ്സ് ക്ളബാണ് ഒരുക്കുന്നത്. വിവിധ ടെൻറുകളിൽ വ്യത്യസ്ത സംഘടനകൾ നോമ്പ് തുറക്കാനുള്ള ഭക്ഷണം നൽകുന്നതിനും വിതരണത്തിനും നേതൃത്വം നൽകുമെന്ന് ശൈഖ് സായിദ് ഗ്രാൻറ് മോസ്ക് സെൻറ൪ ഡയറക്ട൪ യൂസുഫ് അൽ ഒബൈദി പറഞ്ഞു. ഗതാഗതക്കുരുക്ക് മൂലമുള്ള ബുദ്ധിമുട്ടുകൾ കുറക്കുന്നതിനും സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. വിശ്വാസികളുടെ സൗകര്യത്തിന് സിവിൽ ഡിഫൻസിൻെറയും പൊലീസിൻെറയും സേവനരും ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.