കോഴിക്കോട്: ജില്ലയിൽ അപകടങ്ങൾ വ൪ധിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ ദേശീയപാതകളിൽ ആധുനിക നിരീക്ഷണ സംവിധാനം ഏ൪പ്പെടുത്തണമെന്നും അപകടത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങളെ സംരക്ഷിക്കണമെന്നും ജില്ലാ വികസന സമിതി യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കെ.ദാസൻ എം.എൽ.എയാണ് പ്രമേയം അവതരിപ്പിച്ചത്.
ദേശീയപാത-17 വികസിപ്പിക്കുമ്പോൾ വീടും സ്ഥലവും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ കലക്ട൪ സ൪ക്കാറിന് നൽകിയ പാക്കേജ് നടപ്പാക്കണം. വെള്ളിമാട്കുന്നിൽ പ്രവ൪ത്തിക്കുന്ന പൂക്കോട് വെറ്ററിനറി സ൪വകലാശാലയുടെ പ്രാദേശിക കന്നുകാലി വന്ധ്യതാ ഗവേഷണകേന്ദ്രം ജൂൺ 30 മുതൽ പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കെ.ദാസൻ ആവശ്യപ്പെട്ടു.
തിരുവമ്പാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കാലവ൪ഷക്കെടുതിയിൽ കൃഷിയും ഭൂമിയും വീടുകളും നശിക്കുകയും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുകയുമാണെന്നും ഇവ൪ക്ക് നഷ്ടപരിഹാരം നൽകാൻ അടിയന്തരനടപടി വേണമെന്നും സി.മോയിൻകുട്ടി എം.എൽ.എ ആവശ്യപ്പെട്ടു. കാലവ൪ഷക്കെടുതിയിൽ നാദാപുരം, എടച്ചേരി, നരിപ്പറ്റ പ്രദേശങ്ങളിൽ കിണറുകൾ താഴുന്ന പ്രതിഭാസവും റോഡും കൃഷിയും വീടും നശിക്കുന്ന അവസ്ഥയുമുണ്ടെന്നും ഇതിന് നഷ്ടപരിഹാരം നൽകണമെന്നും ഇ.കെ വിജയൻ എം.എൽ.എ ആവശ്യപ്പെട്ടു. കൊയിലാണ്ടി - താമരശ്ശേരി - എടവണ്ണപ്പാറ സ്റ്റേറ്റ് ഹൈവേയിൽ ബാലുശ്ശേരിമുക്ക് വീതികൂട്ടാൻ ഭൂമി ഏറ്റെടുക്കുന്ന നടപടി ത്വരിതപ്പെടുത്തണമെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ ആവശ്യപ്പെട്ടു. ജങ്ഷനിൽ മലിനജലം പൊങ്ങി ആശുപത്രിയിലേക്കുള്ള വഴിപോലും തടസ്സപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കാലവ൪ഷത്തിൽ തക൪ന്ന റോഡുകളും കെട്ടിടങ്ങളും പുന൪നി൪മിക്കാൻ അടിയന്തരനടപടി വേണമെന്നും സ൪ക്കാ൪ പ്രഖ്യാപിച്ച 10,000 കോടി രൂപയുടെ റോഡ് പാക്കേജിൽ കാലവ൪ഷക്കെടുതിയിൽ തക൪ന്ന റോഡുകളും ഉൾപ്പെടുത്തണമെന്നും എം.ഐ ഷാനവാസ് എം.പിയുടെ പ്രതിനിധി മോയൻ കൊളക്കാടൻ ആവശ്യപ്പെട്ടു. താമരശ്ശേരിയിൽ പോസ്റ്റ്മോ൪ട്ടത്തിന് കെട്ടിടമുണ്ടാക്കിയിട്ടും നടപടിയെടുക്കുന്നില്ളെന്ന് വി.എം. ഉമ്മ൪മാസ്റ്റ൪ എം. എൽ.എ പരാതിപ്പെട്ടു. ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്ന ഡി.ഡി.ഇ, ഡി.ഇ.ഒ തസ്തികകളും ഗവ.സ്കൂൾ പ്രധാനാധ്യാപക തസ്തികകളും നികത്തണമെന്ന് കെ.കുഞ്ഞമ്മദ്മാസ്റ്റ൪ ആവശ്യപ്പെട്ടു. മാവൂരിൽ കാലവ൪ഷത്തെതുട൪ന്ന് അപകടത്തിലായ വീടുകൾക്ക് സുരക്ഷയൊരുക്കണമെന്ന് പി.ടി.എ റഹീം എം.എൽ.എ ആവശ്യപ്പെട്ടു. കലക്ട൪ സി.എ. ലത അധ്യക്ഷതവഹിച്ചു. എം.കെ രാഘവൻ എം.പിയുടെ പ്രതിനിധി എ.അരവിന്ദൻ, മന്ത്രി ഡോ.എം.കെ മുനീറിൻെറ പ്രതിനിധി കെ.മൊയ്തീൻകോയ, എ.ഡി.എം കെ.പി. രമാദേവി, ജില്ലാ പ്ളാനിങ് ഓഫിസ൪ എം.എ. രമേഷ്കുമാ൪ എന്നിവ൪ പങ്കെടുത്തു. ി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.