സിഗ്നല്‍ ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നു

മനാമ: നിലവിലെ സിഗ്നൽ ലൈറ്റുകൾക്ക് പകരം മെച്ചപ്പെട്ട ലൈറ്റുകൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം നടപടി ആരംഭിച്ചതായി റോഡ്സ് പ്ളാനിംഗ് ആൻഡ് ഡിസൈൻ ഡയറക്ടറേറ്റ് മേധാവി കാദിം അലി അബ്ദുല്ലത്തീഫ് വ്യക്തമാക്കി. 
എമിറ്റിംഗ് ഡയോഡ് ലെഡ് ലൈറ്റ് ആയിരിക്കും പകരമായി സ്ഥാപിക്കുക. ട്രാഫിക് മേഖലയിലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിൽ പെട്ട ഒന്നാണ് ഈ ലൈറ്റുകൾ. നിലവിലെ ലൈറ്റുകൾക്ക് വേണ്ടിവരുന്നതിൻെറ നാലിലൊന്ന് വൈദ്യുതി മതി ഇതിൻെറ പ്രവ൪ത്തനത്തിന്. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിൻെറ ഭാഗമായാണ് ഈയൊരു തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ 130 ഓളം സിഗ്നൽ ലൈറ്റുകളായിരിക്കും ആദ്യഘട്ടത്തിൽ മാറ്റുക. 
നിലവിൽ 86 സിഗ്നലുകളുടെ ലൈറ്റുകൾ മാറ്റിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പൂ൪ത്തീകരിക്കും. ഇതിനായി 4,79,820 ദിനാറാണ് ചെലവ് വരിക. ഒന്നാം ഘട്ടം പൂ൪ത്തീകരിച്ച ശേഷം ബാക്കിയുള്ള 94 സിഗ്നൽ ലൈറ്റുകൾ രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തുകയൂം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.