മനാമ: സമീപ ഭാവിയിൽ ഇറാനുമായി നല്ല അയൽപക്ക ബന്ധം പുല൪ത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽഖലീഫ പ്രത്യാശ പ്രകടിപ്പിച്ചു. യൂറോപ്യൻ യൂനിയൻ, ജി.സി.സി സംയുക്ത മന്ത്രിതല സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേ൪ത്ത വാ൪ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയൽരാജ്യമെന്ന നിലക്ക് ഇറാനുമായി നല്ല ബന്ധമാണ് ബഹ്റൈൻ ആഗ്രഹിക്കുന്നത്.
പുതിയ പ്രസിഡൻറിൽ നിന്ന് ഇക്കാര്യത്തിൽ ഗുണപരമായ നീക്കങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ഹസൻ റൂഹാനിക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ ആശംസകൾ അറിയിച്ചിരുന്നു. ബഹ്റൈൻെറയും ഇറാൻെറയും താൽപര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടുന്ന നീക്കമുണ്ടാകുമെന്നാണ് കരുതുന്നത്. ജി.സി.സി രാഷ്ട്രങ്ങളും യൂറോപ്യൻ യൂനിയനും തമ്മിലുള്ള സഹകരണം മേഖലക്ക് കരുത്തുപകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിറിയ, ഫലസ്തീൻ വിഷയങ്ങൾ പരിഹരിക്കുന്നതിന് ലോകരാഷ്ട്രങ്ങൾ മുൻകൈയെടുക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂറോപ്യൻ യൂനിയനും ജി.സി.സി രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാ൪ ഒപ്പുവെക്കുന്നതിനുള്ള ച൪ച്ച മന്ത്രിതല സമ്മേളനത്തിൽ നടക്കും. ഹിസ്ബുല്ലയെ തീവ്രവാദപ്പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം യൂറോപ്യൻ യൂനിയൻ അംഗീകരിക്കാത്തതിനെക്കുറിച്ചചോദ്യത്തിന് അതവരുടെ തീരുമാനത്തിൻെറ പ്രശ്നമാണെന്നും ഇക്കാര്യത്തിൽ യാതൊരു ച൪ച്ചയും ഇതുവവരെ നടന്നിട്ടില്ലെന്നൂം അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.