ദോഹ: ഖത്തറിൻെറ പുതിയ അമീ൪ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ഇന്ത്യൻ പ്രസിഡൻറ് പ്രണബ് മുഖ൪ജി അഭിനന്ദന സന്ദേശമയച്ചു. ഖത്തറുമായുള ആത്മാ൪ഥമായ സുഹൃദ് ബന്ധം ഇന്ത്യ വളരെ വിലമതിക്കുന്നതാണെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. രണ്ടു രാജ്യങ്ങൾക്കുമിടയിലെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ഊഷ്മള ബന്ധം തുടരുമെന്നാണ് തൻെറ ഉറച്ച വിശ്വാസം. വരുംവ൪ഷങ്ങളിൽ ഇത് ശക്തിപ്പെടുത്താനാവുമെന്നും പ്രതീക്ഷിക്കുന്നു. അമീറിന് ആയുരാരോഗ്യം നേ൪ന്ന പ്രണബ് മുഖ൪ജി ഖത്തറിൻെറയും ജനങ്ങളുടെയും പുരോഗതി അതിദ്രുതം തുടരട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.