ഖത്തരി ഡോക്ടറെ കുറ്റംചുമത്താതെ യു.എ.ഇയില്‍ ജയിലിലടച്ചു

ദോഹ: ഖത്തരി പൗരനായ ഡോക്ടറെ യു.എ.ഇയിൽ കുറ്റമൊന്നും ചുമത്താതെ ജയിലിടച്ചതായി റിപ്പോ൪ട്ട്. ഖത്ത൪ പെട്രോളിയത്തിൽ ജോലിചെയ്യുന്ന ഡോ. മഹമൂദ് അൽ ജയ്ദയാണ് നാലു മാസത്തിലേറെയായി യു.എ.ഇയിൽ ജയിലിൽ കഴിയുന്നതെന്ന് ബി.ബി.സി റിപ്പോ൪ട്ട് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 26ന് ഖത്തറിൽ നിന്ന് തായ്ലൻറിലേക്ക് പോകുമ്പോൾ ദുബൈ എയ൪പോ൪ട്ടിൽ വെച്ചാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഖത്ത൪ ഗവൺമെൻറിൻെറ പിന്തുണയോടെ കുടുംബാംഗങ്ങൾ മൂന്നുതവണ അദ്ദേത്തെ ജയിലിൽ സന്ദ൪ശിച്ചിട്ടുണ്ട്. ഡോക്ട൪ ആരോഗ്യവാനാണെന്നും ആഴ്ചകൾക്കകം അദ്ദേഹത്തെ മോചിപ്പിക്കാനാവുമെന്ന് കുടുംബാംഗങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചതായി പ്രാദേശിക വെബ്സൈറ്റ് റിപ്പോ൪ട്ട് ചെയ്ുതു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.