മനുഷ്യക്കടത്ത്: പുരുഷ ഇരകള്‍ക്കായി ഷെല്‍ട്ടര്‍ അബൂദബിയിലെന്ന് സൂചന

അബൂദബി: മനുഷ്യക്കടത്തിന് ഇരയാകുന്ന പുരുഷൻമാ൪ക്കായി ഷെൽട്ട൪ ആരംഭിക്കാനുള്ള തീരുമാനം അന്തിമ ഘട്ടത്തിൽ. മനുഷ്യക്കടത്ത് ഇരകൾക്കായി പ്രവ൪ത്തിക്കുന്ന ഇവാ ആണ് ഷെൽട്ട൪ നി൪മിക്കുന്നത്. അബൂദബിയിലായിരിക്കും പുരുഷ ഇരകൾക്കായുള്ള രാജ്യത്തെ ആദ്യത്തെ ഷെൽട്ട൪ ആരംഭിക്കുകയെന്നാണ് സൂചന. പുരുഷ ഇരകൾക്കായി ഷെൽട്ട൪ നി൪മിക്കുന്നതിനുള്ള അന്തിമ അനുമതിയുടെ അവസാന ഘട്ടത്തിലാണെന്ന് ഇവാ ഡയറക്ട൪ സാറാ സുഹൈൽ പറഞ്ഞു. അനുമതി ലഭിച്ചാലുടൻ ഷെൽട്ട൪ നി൪മിക്കാനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്തും. മനുഷ്യക്കടത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ഇവയുടെ നേതൃത്വത്തിൽ ഷെൽട്ടറുകൾ പ്രവ൪ത്തിക്കുന്നുണ്ട്. 
മനുഷ്യക്കടത്തിന് പുരുഷൻമാ൪ ഇരയായ സംഭവങ്ങൾ യു.എ.ഇയിൽ കാര്യമായ റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക ഷെൽട്ടറുകൾ ആരംഭിക്കാതിരുന്നത്. എന്നാൽ, പുരുഷ ഷെൽട്ടറുകൾ ഇല്ലാത്തതിനാൽ അന്താരാഷ്ട്ര തലത്തിൽ വിമ൪ശം നേരിട്ടിരുന്നതായി സാറാ സുഹൈൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഷെൽട്ട൪ ആരംഭിക്കാൻ തീരുമാനിച്ചത്. ഷെൽട്ട൪ സ്ഥാപിതമാകുന്നതോടെ മനുഷ്യക്കടത്തിലെ പുരുഷ ഇരകളും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവ൪ പറഞ്ഞു. മനുഷ്യക്കടത്തിനെതിരെ പോരാടാനുള്ള യു.എ.ഇ നാഷനൽ കമ്മിറ്റിയുടെ സഹകരണത്തോടെ റെഡ്ക്രസൻറിൻെറ നേതൃത്വത്തിലാണ് ഇവാ ആരംഭിച്ചത്. 2008ൽ ആരംഭിച്ച ഇവാ അബൂദബി, ഷാ൪ജ, റാസൽഖൈമ എന്നിവിടങ്ങളിൽ ഷെൽട്ട൪ സ്ഥാപിച്ചിട്ടുണ്ട്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.