‘ഹിറ്റ്ലര്‍ മുതല്‍ ഈസ്റ്റിന്ത്യ വരെ’ അപൂര്‍വ ശേഖരവുമായി മലയാളി

മത്ര: പ്രവാസ ജീവിതത്തിൻെറ മടുപ്പുകൾ മറികടക്കാൻ അപൂ൪വ നാണയ ശേഖരവുമായി മലയാളി യുവാവ്. ഒന്നരപതിറ്റാണ്ട് പിന്നിട്ട നാണയശേഖരം ലോക സാമ്പത്തിക വിനിമയങ്ങളുടെ അടയാളമാണ്. വെറും ശേഖരം മാത്രമല്ല, ¥ൈകവശമുള്ള നാണയങ്ങളുടെ ചരിത്രവും പശ്ചാത്തലവും വരെ പഠിച്ച് ഈ ഹോബിയെ ആധികാരികമായ വിവര സ്രോതസ്സാക്കി മാറ്റിയിട്ടുമുണ്ട്. മത്ര സൂഖിൽ ജോലി ചെയ്യുന്ന കണ്ണൂ൪ അത്താഴക്കുന്ന് സ്വദേശി റാഷിദാണ് ഈ അപൂ൪വ ശേഖരത്തിനുടമ.
പതിമൂന്ന് വ൪ഷം മുമ്പ് തമാശക്ക് തുടങ്ങിയ ശേഖരം ഇന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന നിധിയാണ്. മത്രയിലെ വിപണിയും ജോലിയും റാഷിദിന് ജോലി എളുപ്പമാക്കി. വിദേശ സന്ദ൪ശകരുമായി നിരന്തര സമ്പ൪ക്കത്തിലൂടെയുണ്ടാക്കിയ വിപുലമായ സൗഹൃദങ്ങളിലൂടെയാണ് ഈ ശേഖരത്തിലേക്ക് ഏറെയും വിഭവങ്ങൾ ഈ മുപ്പത്തഞ്ചുകാരൻ കണ്ടെത്തിയത്. വിദേശ ടൂറിസ്റ്റുകൾ ഏറെയെത്തുന്ന കടയിൽ ജോലികിട്ടിയതും കടയുടമയുടെ പിന്തുണ നേടാനായതും ഇയാൾക്ക് സഹായകരമായി. 
ഒരിക്കൽ കടയിലെത്തിയ തായ്ലൻറുകാരി തായ് കറൻസി നൽകി പകരം ഇന്ത്യയുടെ 10 രൂപ ആവശ്യപ്പെട്ടു. ഇതര രാജ്യങ്ങളുടെ കറൻസി ശേഖരിന്നതിൻെറ ഭാഗമായായിരുന്നു അവ൪ ഇന്ത്യൻ കറൻസി ആവശ്യപ്പെട്ടത്. ഇത് റാഷിദിന് പ്രചോദനമായി. അതുവരെ കളിയായിരുന്ന നാണയ ശേഖരം റാഷിദിന് പിന്നെ ഗൗരവപ്പെട്ട ശീലമായി. കടയിലലെത്തുന്ന വിദേശികളിൽ നിന്നും അറബികളിൽ നിന്നും ശേഖരിക്കുന്നതിന്പുറമേ വിലകൊടുത്ത് വാങ്ങിയും തൻെറ ശേഖരം ഇയാ൪ വിപുലീകരിച്ചുതുടങ്ങി. അതോടെ നിരവധി രാജ്യങ്ങൾ റാഷിദിൻെറ പട്ടികയിലെത്തി. 
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക പ്രദേശങ്ങളിലെ ഒട്ടുമിക്ക രാജ്യങ്ങളുടെ നാണയങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഹിറ്റ്ലറുടെ കാലത്തെ ജ൪മൻ നാണയം, രണ്ടാം ലോകയുദ്ധകാലത്ത് സൈനിക൪ക്ക് മാത്രമായുണ്ടായിരുന്ന കറൻസി, മുഗൾ കാലത്തെ നാണയങ്ങൾ, പതിനായിരം രൂപ വിലവുരന്ന ഈസ്റ്റിന്ത്യ കമ്പനിയുടെ വെള്ളിനാണയം, ഒമാനിൽ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന അറബിയിൽ എഴുതിയ ഇന്ത്യൻഅണ തുടങ്ങിയവ ഈ ശേഖരത്തെ സവിശേഷമാക്കുന്നു. ചരിത്രത്തിലെ വിവിധ കാലങ്ങളിലൂടെനി്ശശബദ്മായി സഞ്ചരിക്കുന്ന ഈ നാണയങ്ങൾ ചരിത്രാന്വേഷക൪ക്ക് മുതൽകൂട്ടാകും. നാട്ടിലും നല്ലൊരു ശേഖരം കൈവശമുള്ള റാഷിദിന് ഇക്കാര്യത്തിൽ ഭാര്യയും മകനും ഏറെ സഹായിക്കുന്നുമുണ്ട്. 
റാഷിദിൻെറ നാണയ ശേഖരം മത്ര സന്ദ൪ശിക്കുന്ന വിദേശികളിൽ പല൪ക്കും സുപരിചിതമാണ്. ഒരിക്കൽ പരിചയപ്പെട്ട് മടങ്ങിയവ൪ പിന്നീട് ഒമാനിലെത്തുമ്പോൾ ഇയാളെ അന്വേഷിച്ചെത്തുക പതിവാണ്. അങ്ങിനെ വരുന്നവ൪ അവരവരുടെ നാടുകളിലെ അപൂ൪വ നാണയങ്ങൾ റാഷിദിനായി കൊണ്ടുവരികയും ചെയ്യുകയും പതിവാണ്. ഈ ഖേശരം വഴി ലോകമാകെ പട൪ന്ന അതിവിപുലമായ സൗഹൃദങ്ങളും കിട്ടിയതായി റാഷിദ് പറന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.