മോഡിയുടെ‘ദുരന്തനാടകം’: ബി.ജെ.പി വെട്ടില്‍

ന്യൂദൽഹി: ഗുജറാത്ത് മുഖ്യമന്ത്രി ഉത്തരാഖണ്ഡിൽ കളിച്ച ‘ദുരന്ത നാടകത്തി’ൻെറ ഉത്തരവാദിത്തത്തിൽ നിന്ന് അമേരിക്കൻ കമ്പനി ആപ്കോ കൈകഴുകിയതോടെ വ്യാജവാദം നടത്തിയതിന് ബി.ജെ.പി പ്രതിക്കൂട്ടിലായി. ഉത്തരാഖണ്ഡ് വിഷയം തങ്ങൾ പ്രചാരണത്തിന് ഏറ്റെടുത്തിട്ടില്ലെന്ന് ആപ്കോ പറഞ്ഞതിനിടെ 15,000 ഗുജറാത്തികളെ മോഡി രക്ഷിച്ചുവെന്ന് തന്നെ അറിയിച്ചത് ബി.ജെ.പിയുടെ ഔദ്യാഗിക വക്താവാണെന്ന വിശദീകരണവുമായി ടൈംസ് ഓഫ് ഇന്ത്യ ലേഖകനും രംഗത്തെത്തി.
ഉത്തരാഖണ്ഡിലെ രക്ഷപ്പെടുത്തലുമായി ബന്ധപ്പെട്ട മാധ്യമ പ്രചാരണ പ്രവ൪ത്തനങ്ങളിൽ തങ്ങൾ ഏ൪പ്പെട്ടിട്ടില്ലെന്ന് ആപ്കോ വേൾഡ് വൈഡ് ന്യൂദൽഹിയിൽ പുറത്തിറക്കിയ വാ൪ത്താകുറിപ്പിൽ വ്യക്തമാക്കി.  മോഡിയെ ഉയ൪ത്തിക്കാണിക്കുന്നതിൻെറ പേരിൽ കമ്പനിക്ക് ലഭിക്കുന്ന തെറ്റായ അംഗീകാരത്തിന് അറുതി വരുത്താൻ കൂടിയാണ് പ്രസ്താവന പുറത്തിറക്കിയതെന്ന് ആപ്കോ കമ്പനിയുടെ സീനിയ൪ എക്സിക്യൂട്ടിവ് മാ൪ഗരി ക്രോസ് പറഞ്ഞു. ഗുജറാത്തിൻെറ പ്രചാരണത്തിനാണ് കമ്പനിയെ വാടകക്കെടുത്തിട്ടുള്ളതെന്നും മോഡിയുടെ പ്രചാരണത്തിനല്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. മുഖ്യമന്ത്രി മോഡിക്ക് വേണ്ടി തങ്ങൾ പ്രവ൪ത്തിക്കുകയോ  സംസാരിക്കുകയോ ചെയ്തിട്ടില്ല. ഗുജറാത്ത് സ൪ക്കാറിന് വേണ്ടിയാണ് പ്രവ൪ത്തിക്കുന്നത്. ഗുജറാത്ത് വൈബ്രൻറ് പരിപാടിക്ക് വേണ്ടി മാത്രമാണ് പ്രവ൪ത്തനമെന്നും  ഈ വ൪ഷം പരിപാടി മാ൪ച്ച് 31ന് അവസാനിച്ചെന്നും ആപ്കോ  വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളുടെ പ്രചാരണമേറ്റെടുക്കാനുള്ള  പ്രാഥമിക ച൪ച്ചകൾ നടത്തിയിട്ടുണ്ടെന്നും ആപ്കോ വൃത്തങ്ങൾ പറഞ്ഞു.
അതിനിടെ ഉത്തരാഖണ്ഡിൽ നിന്ന്  മോഡി രണ്ടുദിവസം കൊണ്ട് 15,000 പേരെ രക്ഷിച്ചുവെന്ന വിവരം തനിക്ക് നൽകിയത് ഉത്തരാഖണ്ഡിലെ ബി.ജെ.പി ഔദ്യാഗിക വക്താവ് അനിൽ ബലൂനിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ നാഷനൽ ന്യൂസ് ഫീച്ചേഴ്സ് ചീഫ് ആനന്ദ് സൂൻദാസ് പറഞ്ഞു.
ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡൻറ് തിരാത്ത് സിങ് റാവത്തിൻെറ സാന്നിധ്യത്തിലാണ് മോഡി രക്ഷിച്ചവരുടെ കണക്ക് ബലൂനി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ‘മോഡി ഉത്തരാഖണ്ഡിലിറങ്ങി; 15,000 ഗുജറാത്തികളുമായി പറന്നു’എന്ന തലക്കെട്ടിൽ വാ൪ത്ത ജൂൺ 23ന് ആദ്യമായി റിപ്പോ൪ട്ട് ചെയ്തത് ടൈംസ് ഓഫ് ഇന്ത്യ ആയിരുന്നു. തുട൪ന്ന് മൂന്ന് ദിവസം സോഷ്യൽ നെറ്റ്വ൪ക്കുകളിൽ മോഡിയുടെ മഹത്ത്വം വാഴ്ത്തി പ്രചാരണം പൊടിപൊടിച്ചപ്പോൾ നിശ്ശബ്ദത പാലിച്ച ബി.ജെ.പി ദേശീയ നേതൃത്വം ഒടുവിൽ വാദം തിരിച്ചടിച്ചപ്പോഴാണ് നിഷേധവുമായി രംഗത്തെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.