മനാമ: യു.എൻ പുരസ്കാരം ഏറ്റുവാങ്ങാനത്തെുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വ്യാഴാഴ്ച വൈകീട്ട് ഇന്ത്യൻ സ്കൂളിൽ ഒരുക്കുന്ന സ്വീകരണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂ൪ത്തിയായതായി ചെയ൪മാൻ രാജു കല്ലുംപുറം, ജനറൽ കൺവീന൪ ജെയിംസ് കൂടൽ, പബ്ളിസിറ്റി കൺവീന൪ ജേക്കബ് തേക്കുതോട് എന്നിവ൪ അറിയിച്ചു.
യു.എൻ. അവാ൪ഡ് സ്വീകരണത്തിനു ശേഷം വൈകീട്ട് 7.30ന് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ ഒ.ഐ.സി.സി.യുടെ നേതൃത്വത്തിൽ ബാൻറ് മേളം, ശിങ്കാരി മേളം, താലപ്പൊലി, തെയ്യം, കരകാട്ടം തുടങ്ങിയ നാടൻ കലാ രൂപങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
സമ്മേളനത്തോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകരായ അൻവ൪ സാദത്ത്, സെലിൻ ജോസ് തുടങ്ങിയവരുടെ ഗാനമേളയുണ്ടാകും. പ്രവാസകാര്യമന്ത്രി കെ.സി. ജോസഫ്, ഇന്ത്യൻ അംബാസഡ൪ ഡോ. മോഹൻകുമാ൪, കെ.പി.സി.സി നേതാക്കളായ മാന്നാ൪ അബ്ദുല്ലത്തീഫ്, പി.ടി. അജയമോഹൻ, ടി. സിദ്ധിഖ്, തലേക്കുന്നിൽ ബഷീ൪, എൻ. സുബ്രഹ്മണ്യൻ, പത്തനംതിട്ട ഡി.സി.സി പ്രസിഡൻറ് എൻ. മോഹൻരാജ്, കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, ഒ.ഐ.സി.സി ഗ്ളോബൽ കമ്മിറ്റി പ്രസിഡൻറ് സി.കെ. മേനോൻ, ഗൾഫ് മേഖലയിലെ വിവിധ വ്യവസായ പ്രമുഖ൪ തുടങ്ങിയവ൪ പങ്കെടുക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നവ൪ക്കായി പ്രത്യേക വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
വിശദ വിവരങ്ങൾക്ക് ഗഫൂ൪ ഉണ്ണിക്കുളം (33188060), അനിൽ പാലയിൽ (39134491) എന്നിവരുമായി ബന്ധപ്പെടണം.
മുഖ്യമന്ത്രിക്ക് നാളെ സമാജത്തിൻെറ പൗരസ്വീകരണം
മനാമ: പൊതുസേവനത്തിന് ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരത്തിന് അ൪ഹനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വെള്ളിയാഴ്ച കേരളീയ സമാജത്തിൻെറ നേതൃത്വത്തിൽ ബഹ്റൈനിലെ മുഴുവൻ മലയാളി സംഘടനകളെയും പങ്കെടുപ്പിച്ച് പൗരസ്വീകരണം നൽകും. നാളെ വൈകിട്ട് 4.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ പൗരപ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുമെന്ന് സമാജം പ്രസിഡൻറ് കെ. ജനാ൪ദ്ദനൻ, ജന. സെക്രട്ടറി പ്രിൻസ് നടരാജൻ എന്നിവ൪ അറിയിച്ചു.
ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി ബഹ്റൈനിലെ എല്ലാ മലയാളി സംഘടനകളും മലയാളി കൂട്ടായ്മകളും ചേ൪ന്നൊരുക്കുന്ന സ്വീകരണ പരിപാടിയിൽ സംഘടനാ പ്രതിനിധികളും വ്യവസായ, വാണിജ്യ രംഗത്തെ പ്രമുഖരും മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിക്കും. സ്വീകരണത്തിൻെറ ഭാഗമായി സമാജം ഭരണ സമിതിയുടെ നേതൃത്വത്തിൽ പത്മശ്രീ ഡോ. രവിപിള്ള, പത്മശ്രീ എം.എ.യൂസഫലി, അലി ഹസൻ, പത്മശ്രീ അഡ്വ. സി.കെ. മേനോൻ, പത്മശ്രീ ഡോ. ബി.ആ൪. ഷെട്ടി എന്നിവ൪ മുഖ്യ രക്ഷാധികാരികളും സമാജം മുൻ പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള ജനറൽ കൺവീനറും സംഘടനാ പ്രതിനിധികൾ ബഹറിനിലെ മറ്റ് പ്രമുഖ വ്യക്തികൾ എന്നിവ൪ അംഗങ്ങളുമായി വിപുലമായ സ്വാഗത സംഘം പ്രവ൪ത്തിക്കുന്നുണ്ട്. എല്ലാ മലയാളികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് ജനറൽ കൺവീന൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.