യു.എന്‍ പുരസ്കാര സമര്‍പ്പണം: മുഖ്യമന്ത്രി ഇന്ന് ബഹ്റൈനില്‍

മനാമ: ഐക്യരാഷ്ട്ര സഭയുടെ പൊതുസേവന ദിനാചരണത്തിൻെറ ഭാഗമായുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യാഴാഴ്ച ബഹ്റൈനിൽ. കേരള സ൪ക്കാരിൻെറ ജനസമ്പ൪ക്ക പരിപാടിക്കാണ് യു.എന്നിൻെറ പുരസ്കാരം ലഭിച്ചത്.
ഇന്ന് വൈകീട്ട് അഞ്ചിന് ബഹ്റൈൻ നാഷനൽ തിയറ്ററിലാണ് ചടങ്ങ്. മുഖ്യമന്ത്രി കുടുംബസമേതം രാവിലെ 6.30ന് ഗൾഫ് എയ൪ വിമാനത്തിലാണ് ബഹ്റൈനിൽ എത്തുക. മന്ത്രി കെ.സി. ജോസഫും അദ്ദേഹത്തോടൊപ്പമുണ്ടാകും. യു.എന്നിൻെറ അവാ൪ഡ്ദാന പരിപാടി മിഡിലീസ്റ്റിൽ ആദ്യമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
80 രാജ്യങ്ങളിൽനിന്നുള്ള 700ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ 10 മുതൽ നാഷനൽ തിയറ്ററിൽ വിവിധ സെഷനുകളിലായി നടക്കുന്ന യോഗങ്ങളുടെ സമാപന ചടങ്ങിലാണ് പുരസ്കാര സമ൪പ്പണം.  തുട൪ന്ന് സാംസ്കാരിക പരിപാടികളും അരങ്ങേറും. പൊതുസേവന രംഗത്തെ മികച്ച പ്രവ൪ത്തനങ്ങൾക്ക് 2003 മുതലാണ് ഐക്യരാഷ്ട്രസഭ പുരസ്കാരം നൽകി ആദരിക്കാൻ തുടങ്ങിയത്.
പൊതുരംഗം അഴിമതി മുക്തമാക്കുകയും സാധാരണക്കാരിലേക്ക് പൊതുസേവനങ്ങൾ സുതാര്യമായി എത്തിക്കുന്നതിന് സാഹചര്യമൊരുക്കുകയുമാണ് യു.എൻ പബ്ളിക് സ൪വീസ് ഫോറത്തിലൂടെ ലക്ഷ്യമാക്കുന്നത്.
2002 ഡിസംബ൪ 23ന് പാസാക്കിയ പ്രമേയം അനുസരിച്ചാണ് 2003 മുതൽ എല്ലാ വ൪ഷവും ഇങ്ങനെയൊരു ദിനം ആചരിക്കാൻ യു.എൻ തീരുമാനിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടിന് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി ഒരുക്കുന്ന പൗര സ്വീകരണത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 10.30ന് ന്യൂമില്ലനിയം സ്കൂൾ ഓഡിറ്റോറിയത്തിൽ പുതുപ്പള്ളി അസോസിയേഷൻ മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം 4.30ന് കേരളീയ സമാജത്തിൽ നടക്കുന്ന സ്വീകരണത്തിൽ പങ്കെടുത്ത ശേഷം രാത്രി എട്ടു മണിക്കുള്ള ഗൾഫ് എയ൪ വിമാനത്തിൽ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ചുപോകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.