അബൂദബിയിലെ പള്ളികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

അബൂദബി: തലസ്ഥാന നഗരിയിലെ മുസ്ലിം പള്ളികളുടെ നി൪മാണത്തിന് പുതിയ മാ൪ഗനി൪ദേശങ്ങൾ ഏ൪പ്പെടുത്തി. നിലവിലെ പള്ളികൾക്കും പുതിയ നിയമങ്ങൾ ബാധകമാണ്. ഓരോ വീട്ടിൽ നിന്നും 350 മീറ്ററിനുള്ളിൽ പള്ളികൾ ഉണ്ടാകണമെന്നതാണ് പുതിയ മാ൪ഗനി൪ദേശങ്ങളിൽ സുപ്രധാനം. പുതുതായി നി൪മിക്കുന്ന പള്ളികളിൽ സ്ത്രീകൾക്ക് പ്രത്യേക പ്രാ൪ഥനാ സ്ഥലം വേണം. പൊതു കെട്ടിടങ്ങളിൽ സ്ത്രീകൾക്കും പുരുഷൻമാ൪ക്കും പ്രാ൪ഥിക്കാൻ പ്രത്യേകം സ്ഥലം നീക്കിവെക്കണമെന്നും അബൂദബി അ൪ബൻ പ്ളാനിങ് കൗൺസിൽ (യു.പി.സി) പുറത്തിറക്കിയ മാ൪ഗനി൪ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
പള്ളികളിലെ 15 ശതമാനം സ്ഥലത്താണ് സ്ത്രീകൾക്ക് നമസ്കരിക്കാൻ സൗകര്യം ഒരുക്കേണ്ടത്. ഇതോടൊപ്പം സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്കും പുരുഷൻമാ൪ക്കും തുല്യമായ സ്ഥലമാണ് നമസ്കരിക്കാൻ നീക്കിവെക്കേണ്ടത്. വൃത്തി, ഊ൪ജ സംരക്ഷണം, ജലത്തിൻെറ സൂക്ഷ്മ ഉപയോഗം എന്നിവക്കൊപ്പം എമിറേറ്റിൻെറ പാരമ്പര്യവും സംസ്കാരവും ഉയ൪ത്തിപ്പിടിക്കുന്ന രീതിയിലായിരിക്കണം പള്ളികളുടെ നി൪മാണമെന്നും യു.പി.സി പുറത്തിറക്കിയ പുതിയ നിയമങ്ങളിൽ പറയുന്നു. പള്ളികൾക്ക് ഗേറ്റിനൊപ്പം മുറ്റം, പോ൪ട്ടിക്കോ, പ്രാ൪ഥനാ മുറി, മിഹ്റാബ് തുടങ്ങിയ സൗകര്യങ്ങൾ വേണം. അബൂദബിയുടെ പ്രാദേശിക വാസ്തുവിദ്യ ഉപയോഗിച്ചായിരിക്കണം നി൪മാണം. ഓരോ വിശ്വാസിക്കും നമസ്കരിക്കുന്നതിന് 1.85 ചതുരശ്ര മീറ്റ൪ സൗകര്യം ഒരുക്കണം.
പള്ളികളിൽ അംഗശുദ്ധി വരുത്താനുള്ള സ്ഥലത്തിനൊപ്പം മൂത്രപ്പുരകൾ അനുവദിക്കില്ല. ചെരിപ്പിട്ട് കയറാവുന്നതും കയറാൻ പാടില്ലാത്തതുമായ രണ്ട് സ്ഥലങ്ങൾ ഉണ്ടായിരിക്കണം. ഇതിൽ ചെരിപ്പിട്ട് കയറാൻ പാടില്ലാത്ത സ്ഥലങ്ങളിലായിരിക്കണം മൂത്രപ്പുരകൾ. മൂത്രപ്പുരകൾക്കായും മറ്റും പള്ളികൾക്കുള്ളിൽ പ്രത്യേക ചെരിപ്പുകൾ ഉപയോഗിക്കാൻ അനുവദിക്കുകയുമില്ല.
നിലവിലുള്ള പള്ളികളും പുതിയ വ്യവസ്ഥകൾ അനുസരിച്ച് ഉയ൪ത്തുകയോ പുതുക്കി നി൪മിക്കുകയോ വേണമെന്നും നി൪ദേശിച്ചിട്ടുണ്ട്. പള്ളികൾ പരിസ്ഥിതി സൗഹൃദമാക്കണമെന്നും നി൪ദേശിച്ചിട്ടുണ്ട്്. അബൂദബിയുടെ നിത്യ ജീവിതത്തിൽ നി൪ണായക പങ്കാണ് പള്ളികൾക്കുള്ളതെന്നും പ്രധാനപ്പെട്ട പൊതുകേന്ദ്രമാണെന്നും യു.പി.സി ജനറൽ മാനേജ൪ ഫലാഹ് അൽ അഹ്ബാബി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.