ചിറ്റാ൪: ജില്ലയുടെ കിഴക്കൻമേഖലകളിൽ മഴകനത്തു. ഉരുൾപൊട്ടൽ ഭീഷണിയിൽ മലയോര ഗ്രാമം. ഇവിടെയുള്ള നദികളെല്ലാം കരകവിഞ്ഞു.
സീതത്തോട് പഞ്ചായത്തിലെ പഞ്ഞിപ്പാറ, അള്ളുങ്കൽ, തേവ൪മല, 22ാം ബ്ളോക്, മുണ്ടൻപാറ, ഗുനാഥൻമണ്ണ്, മീൻകുഴി, മൂന്നുകല്ല്, കൂരാൻപാറ, തേറകത്തുംമണ്ണ്, മൺപിലാവ്, കൊടുമുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലിന് സാധ്യത ഏറിയത്. തോരതെ പെയ്യുന്ന മഴമൂലം പലസ്ഥങ്ങളിൽ ചെറിയ കുടുന്തകളും പൊട്ടിത്തുടങ്ങി.
പമ്പയാ൪,കക്കാട്ടാ൪ അപകടമാംവിധം കരകവിഞ്ഞൊഴുകുകയാണ്. മണിയാ൪ ഡാമിൻെറ രണ്ടുഷട്ടറുകൾ ഉയ൪ത്തി. പമ്പയാ൪ കരകവിഞ്ഞതുമൂലം പ്ളാപ്പള്ളി കണമല ക്രോസ്വെ മുങ്ങി. ഇതുമൂലം എരുമേലി ചാലക്കയം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ആറുവ൪ഷത്തിന് മുമ്പ് ഉരുൾപൊട്ടി മൂന്നുപേ൪ മരിച്ച മൂന്നുകല്ല് തടം നിവാസികൾ ഭീതിയോടാണ് കഴിയുന്നത്.
മീൻകുഴിയിലും 22ാംബ്ളോക്കിലും, തേവ൪മലയിലും ഉരുൾപൊട്ടലിന് മുന്നോടിയായുള്ള മൂളൽ കേൾക്കുന്നതായി നാട്ടുകാ൪ പറയുന്നു.
ഇവിടങ്ങളിലുള്ളവ൪ സുരക്ഷിതരായ സ്ഥലങ്ങളിലേക്ക് കുടിയേറിത്തുടങ്ങി. ഭീതിയോടെയാണ് പ്രദേശവാസികൾ നേരം വെളുപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.