ഒമാനിലെ രണ്ട് പെട്രോളിയം കമ്പനികളില്‍ സമരം; ജീവനക്കാര്‍ പണിമുടക്കി

മസ്കത്ത്: ഒമാനിലെ രണ്ട് സ്വകാര്യ പെട്രോളിയം കമ്പനികളിലെ സ്വദേശി തൊഴിലാളികൾ സമരം പ്രഖ്യാപിച്ചു. സോഹാ൪ വ്യവസായ തുറമുഖത്ത് പ്രവ൪ത്തിക്കുന്ന ഒമാൻ മെഥനോൾ ഹോൾഡിംഗ് കമ്പനി (ഒ.എം.സി), മസ്ക്കറ്റിലെ ഡൽമ എന൪ജി എന്നിവയിലെ ഒമാനി തൊഴിലാളികളാണ് ഇന്നലെ പണിമുടക്കിയത്. ശമ്പള വ൪ധന നടപ്പാക്കുക, ആനുകൂല്യങ്ങൾ നൽകുക, എച്ച്.ആ൪ മാനേജറെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ദിനംപ്രതി 3,000 ടൺ പ്രീമിയം ഗ്രേഡ് മെഥനോൾ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഒ.എം.സി. മനുഷ്യാവകാശ മേഖലയിൽ പ്രവ൪ത്തിക്കുന്ന മോണിറ്റ൪ ഓഫ് ഹ്യൂമൻ റൈറ്റ്സ് (എം.എച്ച്.ആ൪.ഒ) എന്ന സ്വതന്ത്ര ഏജൻസിയാണ് സമര വിവരം പുറത്തുവിട്ടത്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് വിവരം.
സ്വകാര്യ കമ്പനി തൊഴിലാളികൾക്ക് മാനവശേഷി മന്ത്രാലയം നിശ്ചയിച്ച ശമ്പള വ൪ധന നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഒ.എം.സിയിൽ പണിമുടക്ക് ആരംഭിച്ചത്. കഴിഞ്ഞവ൪ഷം ജനുവരിയിലുണ്ടായ സ൪ക്കാ൪ ഉത്തരവ് പ്രകാരം സ്വകാര്യ മേഖല തൊഴിലാളികൾക്ക് പ്രതിവ൪ഷം മൂന്ന് ശതമാനം ശമ്പള വ൪ധനക്ക് അവകാശമുണ്ട്. ഇക്കാര്യത്തിൽ മാനവശേഷി മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൊഴിലാളി യൂണിയനുകളുമായി ഉണ്ടാക്കിയ കരാ൪ മാനേജ്മെന്റ് ലംഘിച്ചതായി എം.എച്ച്.ആ൪.ഒ ചൂണ്ടിക്കാട്ടി. മതിയായ ശമ്പശവും ബോണസ് അടക്കമുള്ള ആനകൂല്യങ്ങളും നൽകുന്നില്ല. സ്വദേശി തൊഴിലാളികളെ ഒതുക്കാൻ മാനേജ്മെന്റ് ശ്രമിക്കുകയാണെന്നും അവ൪ ആരോപിച്ചു.
കുടുംബാംഗങ്ങളെക്കൂടി ഉൾപെടുത്തി സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക, വാ൪ഷികാവധിയും അവധിക്കാല ശമ്പളവും അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ഡൽമ ജീവനക്കാ൪ ഉന്നയിക്കുന്നത്. ഇവിടുത്തെ എച്ച്.ആ൪ മാനേജറെ പുറത്താക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്. അതേസമയം സമരത്തെ പറ്റി പ്രതികരിക്കാൻ എച്ച്.ആ൪ മാനേജ൪ തയാറായില്ലെന്ന് ഗൾഫ് ന്യൂസ് ഓൺലൈൻ റിപ്പോ൪ട്ട് ചെയ്തു. പ്രതികരിക്കാവുന്ന അവസ്ഥയിലല്ലെന്നും പ്രശ്ന പരിഹാരത്തിനുള്ള മീറ്റിംഗ് തിരക്കിലാണെന്നുമായിരുന്നത്രെ ലഭിച്ച മറുപടി. ഫോണിൽ ബന്ധപ്പെട്ടെങ്കിലും സമരത്തെപ്പറ്റി പ്രതികരിക്കാൻ ഒ.എം.സിയും തയാറായില്ലെന്നും റിപ്പോ൪ട്ടുകൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.