ആനക്കര: പ്രായപൂ൪ത്തിയാവാതെ വിവാഹിതരായവ൪ക്ക് അംഗീകാരം നൽകണമെന്ന സ൪ക്കുല൪ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൻെറ ഭാഗമാണെന്ന് മന്ത്രി ഡോ. എം.കെ. മുനീ൪. കുമരനെല്ലൂ൪ ടൗൺ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ഉത്തരവ് തൻെറ ഭാഗത്തുനിന്നല്ല. വിവാഹിതരായാൽ ചൈൽഡ് മാരേജ് ആക്ട് പ്രകാരം സാധുവാണ്. ഇരുകൂട്ട൪ക്കും വേണ്ടെന്നുതോന്നിയാലാണ് അസാധുവാകുന്നത്.
ഇത്തരത്തിൽ വിവാഹിതരായവ൪ക്ക് അംഗീകാരം കിട്ടാത്തതുമൂലം ഇവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രക്ഷിതാക്കളുടെ പേര് രേഖപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണ്. നിയമം പ്രാബല്യമാകുന്നതോടെ ഇവ൪ക്ക് ഗുണകരമാക്കാനാവും. എന്നാൽ, ശൈശവവിവാഹത്തെ മുസ്ലിം ലീഗ് പ്രേത്സാഹിപ്പിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ സാമൂഹിക പ്രശ്നം കണക്കിലെടുത്താണ് സ൪ക്കുലറെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടാൽ നിയമം തിരുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന് ഇപ്പോൾ കിട്ടിയ ആയുധം സരിതയാണ്. ഇത്തരത്തിൽ വിവാദങ്ങളിൽ കുരുക്കി ഐക്യമുന്നണിയെ തക൪ക്കാൻ നോക്കുന്ന ഇടതിന് മേൽവിലാസം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയാണെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
തൃത്താല കെ.എം.സി.സി ഏ൪പ്പെടുത്തിയ അവാ൪ഡ് കെ. ഉമറിന് സമ്മാനിച്ചു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവ൪ക്ക് എം.കെ. കുമരനെല്ലൂരിൻെറ സ്മരണാ൪ഥം ഏ൪പ്പെടുത്തിയ അവാ൪ഡ് മന്ത്രി സമ്മാനിച്ചു.
മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. അഷറഫ് കോക്കൂ൪, പി.ഇ.എ. സലാം, ഹൈദ്രോസ്, അലി കുമരനെല്ലൂ൪, സി.എം. അലി, സുബൈ൪, സമദ്, മുസ്തഫ, കുഞ്ഞിവാപ്പു, ഷാഫിതങ്ങൾ, ഖാലിദ് എന്നിവ൪ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.