നിയമത്തിന്‍െറ മറവില്‍ കൃഷിഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കില്ല -എ. വിജയരാഘവന്‍

പെരിന്തൽമണ്ണ: വ്യവസായത്തിൻെറ പേര് പറഞ്ഞ് കുത്തകകൾക്ക് അവിഹിത മാ൪ഗത്തിലൂടെ പണമുണ്ടാക്കാൻ സ൪ക്കാ൪ കൂട്ടുനിൽക്കരുതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവൻ. പരിയാപുരത്ത് നിംസ് കുടിയിറക്ക് വിരുദ്ധ ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങാടിപ്പുറം, പുലാമന്തോൾ ഗ്രാമപഞ്ചായത്തുകളിലെ ഭൂമി ഏറ്റെടുക്കൽ വൻ തട്ടിപ്പിന് കളമൊരുക്കലാണ്. നിയമത്തിൻെറ മറവിൽ ഒരാളുടെയും കൃഷിഭൂമിയിൽ കാൽ കുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൺവീന൪ ഫാ. ജോസഫ് അരഞ്ഞാണി ഓലിക്കൽ അധ്യക്ഷത വഹിച്ചു. പി. ശ്രീരാമകൃഷ്ണൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവൻ, വി. ശശികുമാ൪, വി.പി. മുഹമ്മദ് ഹനീഫ, മനോജ് വീട്ടുവേലിക്കുന്നേൽ, കെ.എം. ഇഗ്നേഷ്യസ്, വിൽസൺ ചേന്നമറ്റം, പി. മാത്തുക്കുട്ടി, സിബി ജോസഫ് എന്നിവ൪ സംസാരിച്ചു.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.