മുഖ്യമന്ത്രിക്ക് പൗര സ്വീകരണം: പ്രമുഖര്‍ പങ്കെടുക്കും

മനാമ: ജനസേവനത്തിനുള്ള യു.എൻ പുരസ്കാരം സ്വീകരിക്കാൻ ബഹ്റൈനിലത്തെുന്ന മുഖ്യമന്ത്രിക്ക് ഈമാസം 27ന് ഓവ൪സീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) പൗര സ്വീകരണം ഒരുക്കുമെന്ന് ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ വൈകീട്ട് എട്ടിന് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി കെ.സി. ജോസഫ്, ഇന്ത്യൻ അംബാസഡ൪ ഡോ. മോഹൻകുമാ൪, എം.എ. യൂസഫലി, രവി പിള്ള, സി.കെ. മേനാൻ, വ൪ഗീസ് കുര്യൻ, അലി കെ. ഹസൻ, ആൻറണി ജോൺ, സോമൻ ബേബി, അബ്രഹാം ജോൺ തുടങ്ങിയവ൪ പങ്കെടുക്കും. ബാൻഡ്വാദ്യം, ശിങ്കാരിമേളം, കാവടിയാട്ടം, കോൽക്കളി, പൂക്കാവടി, കരകാട്ടം, തൈയ്യം തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിക്കുക. പിന്നണി ഗായകൻ അൻവ൪ സാദത്ത്, സലിൻ ജോസ് എന്നിവ൪ നയിക്കുന്ന ഗാനമേളയുമുണ്ടാകും. പരിപാടിയുടെ വിജയത്തിന് 351അംഗ സ്വാഗത സംഘം പ്രവ൪ത്തിക്കുന്നുണ്ട്. 25 കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. കുടുംബസമേതമാണ് മുഖ്യമന്ത്രി ബഹ്റൈനിലത്തെുക. എൻ. സുബ്രഹ്മണ്യൻ, ടി. സിദ്ദീഖ്, പി.ടി.അജയമോഹൻ, മാന്നാ൪ അബ്ദുല്ലത്തീഫ്, കെ.സി. അബു, മോഹൻരാജ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കാൻ എത്തും. ഗ്ളോബൽ കമ്മിറ്റി ഭാരവാഹികളും ജി.സി.സിയിലെ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ഭാരവാഹികളും പ്രവ൪ത്തകരുമടക്കം 4000 പേ൪ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. യു.എൻ സമ്മേളനത്തിലും മറ്റ് ഒൗദ്യോഗിക ചടങ്ങുകൾക്കുമുള്ള പ്രതിനിധികളെ മുഖ്യമന്ത്രിയുടെ ഓഫീസാണ് നിശ്ചയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില൪ വിവാദങ്ങളുണ്ടാക്കുന്നത് അദ്ദേഹത്തിന് ലഭിച്ച ബഹുമതിയെ വിലകുറച്ച് കാണിക്കാനും അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണെന്ന് ഭാരവാഹികൾ പറഞ്ഞു. വാ൪ത്താ സമ്മേളനത്തിൽ തലേക്കുന്നിൽ ബഷീ൪, ജെയിംസ് കൂടൽ, രാജു കല്ലുംപുറം, കെ.സി. ഫിലിപ്പ്, ബിനു കുന്നന്താനം, അഡ്വ. ഷാജി സാമുവൽ, ജേക്കബ് തേക്കുതോട് എന്നിവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.