ഡാസ്ലര്‍ പോയി; ട്രിഗര്‍ വന്നു

കോഴിക്കറിയും കോഴിപൊരിച്ചതും തമ്മിലുള്ളത്ര വ്യത്യാസമെയുണ്ടായിരുന്നുള്ളൂ സാദാ യൂണിക്കോണിനും ഡാസ്ലറിനുമിടയിൽ. ഇങ്ങനെ രണ്ട് ബൈക്കുകൾ നി൪മിക്കാൻ ഹോണ്ടക്ക് കൃത്യമായ കാരണമുണ്ട്. രണ്ട് തരം ആളുകളാണ്150 സി.സി ബൈക്കുകൾ തേടി ഷോറൂമുകളിൽ എത്തുന്നത്.
ഒരു മണിക്കൂറുകൊണ്ട് ലോകം ചുറ്റാൻ പറ്റിയാൽ അത്രയും നല്ലതെന്ന് വിശ്വസിക്കുന്നവരാണ് ആദ്യ കൂട്ട൪. പ്രായം 25ൽ താഴെ. മാന്യമായി സഞ്ചരിക്കാൻ അന്തസ്സുള്ള വണ്ടി വേണമെന്ന് ചിന്തിക്കാൻമാത്രം പക്വതവന്നവരാണ് അടുത്ത വിഭാഗം. രണ്ടുപേ൪ക്കും തൃപ്തിയായിക്കോട്ടെയെന്ന് ഹോണ്ടയും കരുതി. പക്ഷേ ഡാസ്ലറിൻെറ ചേരുവകളിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. നഗ്നമായ ചെയിനും കാൽവിരൽകൊണ്ടുമാത്രം മാറാൻ കഴിയുന്ന ഗിയറുകളും ചത്തെുപിള്ളേ൪ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതോടെ ഡാസ്ല൪ വിൽക്കാൻ കഷ്ടപ്പാടായി.
പിന്നെയുമുണ്ട് പ്രശ്നങ്ങൾ. ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിൽ വന്ന് ഫാക്ടറി സ്ഥാപിക്കുന്നത് നമ്മളോടുള്ള ഇഷ്ടം കൊണ്ടല്ല. ഇവിടെ ചുളുവിലക്ക് വണ്ടിയുണ്ടാക്കി ലോകം മുഴുവൻ വിറ്റാൽ നല്ല ലാഭം കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടുകൂടിയാണ്. പക്ഷേ, യേശുദാസിൻെറ പാട്ടുപോലെ എല്ലാവ൪ക്കും ഇഷ്ടപ്പെടുന്ന തരത്തിൽ വേണം നി൪മിക്കാൻ. കമ്യൂട്ട൪ ബൈക്കിൻെറ കാര്യത്തിൽ ഇത് അൽപം പ്രയാസമാണ്.  കാരണം ഇന്ത്യക്കാ൪ക്ക് വലിയ ടാങ്കുകളും ടയറുകളും വേണം. തെക്കുകിഴക്ക് ഏഷ്യൻ രാജ്യങ്ങളിലുള്ളവ൪ക്ക് ഇതു രണ്ടും അല൪ജിയാണ്. ഡാസ്ലറിൻെറ ചക്രം കുറച്ച് വലുതായിരുന്നെങ്കിലും ടാങ്ക് ചെറുതാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ഡാസ്ലറിനെ ഹോണ്ട നി൪മാ൪ജനം ചെയ്തു. ഇതിൻെറ ചാരത്തിൽ നിന്ന് പുതിയൊരു വണ്ടിയും സൃഷ്ടിച്ചു.  പേര് ട്രിഗ൪.
യൂണിക്കോണിലെ 150 സി.സി എൻജിൻ തന്നെയാണ് ഇതിനും. 8,500 ആ൪.പി.എമ്മിൽ 13.95 ബി.എച്ച്.പി ശക്തിയും 6,500 ആ൪.പി.എമ്മിൽ 12.5 എൻ.എം ടോ൪ക്കും ഇത് നൽകും. മര്യാദക്ക് ഓടിച്ചാൽ ലിറ്ററിന് 60 കിലോമീറ്റ൪ മൈലേജ് നൽകുമെന്ന് ഹോണ്ട പറയുന്നു. സാദാ മോഡൽ റോഡിലിറക്കാൻ ഏകദേശം 79,000 രൂപയെ ചെലവാകൂ. രണ്ട്ചക്രത്തിലും ഡിസ്ക് ബ്രേക്ക് വേണ്ടവ൪ 3500 രൂപയോളം കൂടുതൽ കൊടുക്കണം. ഇനി 90,000 രൂപയുടെ ട്രിഗറാണുള്ളത്. ഹോണ്ടയുടെ കംബൈൻഡ് ബ്രേക് സിസ്റ്റമുണ്ട് ഈ സിബി ട്രിഗറിൽ.
കാലുകൊണ്ട് ബ്രേക്ക് ചവിട്ടിയാൽ പിൻഭാഗത്തെമാത്രമല്ല മുന്നിലെ ബ്രേക്കും പ്രവ൪ത്തിക്കുന്ന സംവിധാനമാണിത്. ഇത് ഉരുണ്ടുവീഴാനുള്ള സാധ്യത കുറക്കുകയും ട്രിഗറിൻെറ സ്റ്റെബിലിറ്റി വ൪ധിപ്പിക്കുകയും ചെയ്യും. മോണോ ഷോക്ക്, എൽ.ഇ.ഡി ടെയ്ൽ ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രമെൻറ് കൺസോൾ, ട്യൂബ്ലെസ് ടയറുകൾ, മെയിൻറനൻസ് ഫ്രീ ബാറ്ററി തുടങ്ങി അത്യാവശ്യം വേണ്ടതും വേണ്ടാത്തതുമായ സകല സന്നാഹങ്ങളും ഇതിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.