കോട്ടയം: കാലവ൪ഷക്കെടുതിയിൽ ജില്ലയിൽ ഇതുവരെ കൃഷിനാശം ഔദ്യാഗിക കണക്ക് പ്രകാരം 26 കോടി കവിഞ്ഞു. 440 വീടുകളാണ് തക൪ന്നത്. 53 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. നെടുങ്കുന്നത്ത് വെള്ളത്തിൽ വീണ് ജോയിസ് ജോ൪സൺ മരിച്ചു.
പുതുതായി നാല് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി വെള്ളിയാഴ്ച തുറന്നു. പനച്ചിക്കാട് ഒന്നും ചങ്ങനാശേരി താലൂക്കിൽ മൂന്നും ദുരിതാശ്വാസകേന്ദ്രങ്ങളാണ് തുറന്നത്. ളായിക്കാട് സെൻറ് ജോസഫ്സ് എൽ.പി.എസ്, പുഴവാത് എൻ.എസ്.എസ് യു.പി.എസ്, ചങ്ങനാശേരി ഗവ. എൽ.പി.എസ് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ. 300 കുടുംബങ്ങളിലെ ആയിരം പേ൪ ജില്ലയിൽ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്.
അതിനിടെ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദ൪ശനം നടത്തിയ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണന് മുന്നിൽ പരാതി പ്രളയം. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ നിയോജക മണ്ഡലത്തിൻെറ പടിഞ്ഞാറൻ ഭാഗങ്ങളിലായിരുന്നു സന്ദ൪ശനം.
കാഞ്ഞിരം, പതിനാറിൽചിറ, ദുരിതാശ്വാസ ക്യാമ്പ് പ്രവ൪ത്തിക്കുന്ന വേളൂ൪ സെൻറ് ജോൺസ് സ്കൂൾ, പി.എൻ.ഐ സ്കൂൾ, അംബ്രോസ് നഗ൪ ഫിഷ൪മാൻ സ്കൂൾ എന്നിവിടങ്ങളിൽ സ്ത്രീകളടക്കമുള്ളവ൪ പരാതികളുമായി മന്ത്രിക്ക് മുന്നിലെത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ കൂടുതൽ സൗകര്യം എത്തിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഉച്ചക്ക് ഒന്നര വരെ വെള്ളം കയറിയ പ്രദേശങ്ങൾ മന്ത്രി സന്ദ൪ശിച്ചു. നഗരസഭാ ചെയ൪മാൻ എം.പി. സന്തോഷ്കുമാ൪, കൗൺസില൪ വി.കെ. അനിൽകുമാ൪, നാട്ടകം സുരേഷ് തുടങ്ങിയവ൪ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.