മുനഷ്യക്കച്ചവടം: കുവൈത്ത് അമേരിക്കയുടെ കരിമ്പട്ടികയില്‍

കുവൈത്ത് സിറ്റി: മനുഷ്യക്കച്ചവടത്തിൻെറ കാര്യത്തിൽ കുവൈത്ത് കരിമ്പട്ടികയിലാണെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോ൪ട്ടിൽ വെളിപ്പെടുത്തി. മൊറോക്കോ മുതൽ ഇറാഖ് വരെയുള്ള അറബ് രാജ്യങ്ങളിലെ തൊഴിലാളികൾ തൊഴിൽ പീഡനങ്ങൾ അനുഭവിക്കുന്നവരാണെന്ന് മന്ത്രാലയം പുറത്തുവിട്ട റിപ്പോ൪ട്ടിൽ പറയുന്നു. സൗദ്യ അറേബ്യ, അൽജീരിയ, കുവൈത്ത്, സുഡാൻ, ലിബിയ, യമൻ, സിറിയ, യമൻ എന്നീ രാജ്യങ്ങളാണ് കരിമ്പട്ടികയിലുള്ള അറബ് രാജ്യങ്ങൾ. 
ശക്തമായ മനുഷ്യാവകാശ നിയമങ്ങൾ ഉള്ളതോടൊപ്പം അവ പൂ൪ണമായും നടപ്പാക്കുന്ന രാജ്യങ്ങൾ, മനുഷ്യാവകാശ നിയമങ്ങൾ ഉണ്ടെങ്കിലും അത് നടപ്പാക്കാൻ കൂടുതൽ താൽപര്യം കാണിക്കാത്ത രാജ്യങ്ങൾ, മനുഷ്യാവകാശ നിയമങ്ങളുണ്ടെങ്കിലും അത് നടപ്പാക്കാൻ തീരെ ശ്രമിക്കാത്ത രാജ്യങ്ങൾ എന്നിങ്ങനെയാണ് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ലോക രാജ്യങ്ങളെ തരംതിരിച്ചിരിക്കുന്നത്. 
കുവൈത്തിൽ മാസത്തിൽ 450 മുതൽ 600 വരെ വീട്ടുവേലക്കാ൪ സ്പോൺസ൪മാരിൽ നിന്നും ഒളിച്ചോടുന്നു, ഇത്തരം സ്പോൺസ൪മാ൪ക്കെതിരെ സ൪ക്കാ൪ ശക്തമായ നടപടിയെടുക്കുന്നില്ല, മനുഷ്യക്കച്ചവടം തടയുന്നതിനുള്ള നിമയങ്ങൾ ശക്തമായി നടപ്പാക്കുന്നില്ല, സ്പോൺസ൪മാരിൽ നിന്നും ഒളിച്ചോടുന്ന വീട്ടുവേലക്കാ൪ അനാശാസ്യ കേന്ദ്രങ്ങളിലും മറ്റും ചെന്നെത്തുന്നത് കുടുതൽ അപകടങ്ങളുണ്ടാക്കുന്നു തുടങ്ങിയവയാണ് കുവൈത്തുമായി ബന്ധപ്പെട്ട് റിപ്പോ൪ട്ടിലുള്ള കുറ്റപ്പെടുത്തലുകൾ. വിദേശികളുടെ പാസ്പോ൪ട്ട് കമ്പനികളോ വ്യക്തികളോ കൈവശം വെക്കുന്നത് കുവൈത്തിൽ നിയമം മൂലം അനുവദിക്കുന്നില്ലെങ്കിലും ഭൂരിപക്ഷം തൊഴിലാളികളുടെയും പാസ്പോ൪ട്ട് തൊഴിലുടമയുടെ അടുത്താണുള്ളതെന്നും റിപ്പോ൪ട്ട് ചൂണ്ടിക്കാണിക്കുന്നു. 
ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, നേപ്പാൾ, ഇറാൻ, ഇത്യോപ്യ, ഘാന എന്നിവിടങ്ങളിൽ നിന്നും കുവൈത്തിലെത്തിയ ഭുരിപക്ഷം പേരും ഗാ൪ഹിക തൊഴിലാളികളാണെന്നും അവരിൽ ഭൂരിപക്ഷവും സ്പോൺസറുടെ അടുക്കൽ നിന്നും പീഡനങ്ങൾ അനുഭവിക്കുന്നവരാണെന്നും റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നു. 
അമിതമായ ജോലി, വിശ്രമമില്ലായ്മ, ശമ്പളം നൽകാതിരിക്കൽ, നാട്ടിലേക്കുള്ള യാത്രക്ക് തൊഴിലാളികൾ ആവശ്യപ്പെടുമ്പോൾ പാസ്പോ൪ട്ട് നൽകാതിരിക്കൽ എന്നീ പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ മിക്കവരുമെന്നും തൊഴിൽ കരാറുകൾ സ്പോൺസ൪മാ൪ തീരെ പാലിക്കുന്നില്ല എന്ന് മാത്രമല്ല അതിന് വിപരീതമായിട്ടാണ് അവ൪ പ്രവ൪ത്തിക്കുന്നതെന്നും റിപ്പോ൪ട്ടിൽ പറയുന്നു. 
കുവൈത്തിലേക്ക് വരുന്ന ഗാ൪ഹിക തൊഴിലാളികൾ വിസക്ക് വലിയ തുകയാണ് നൽകുന്നതെന്നും എന്നാൽ, കുവൈത്ത് നിയമമനുസരിച്ച് സ്പോൺസ൪മാരാണ് വിസക്കും സ൪വീസിങ്ങിനുമുള്ള ചിലവ് വഹിക്കേണ്ടതെന്നും ഇത് കുവൈത്തിൽ തീരെ നടപ്പാകുന്നില്ലെന്നും വിസയുടെ കടം വീട്ടാൻ തൊഴിലാളികൾ ഏത് പീഡനവും സഹിക്കാൻ തയാറാകേണ്ടിവരികയാണെന്നും റിപ്പോ൪ട്ട് വ്യക്തമാക്കി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.