വിവാദങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരിനെ ബാധിക്കില്ല -ഇ.ടി. മുഹമ്മദ് ബഷീര്‍

ദോഹ: കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന വിവാദങ്ങൾ അ൪ഥമില്ലാത്തതാണെന്നും യു.ഡി.എഫ് സ൪ക്കാരിന് ഇത് ഭീഷണിയല്ലെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീ൪ എം.എൽ.എ പറഞ്ഞു. ഇന്ത്യൻ മീഡിയ ഫോറം ദോഹയിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പ്രതിപക്ഷം പ്രശ്നത്തിൽ അതിശയോക്തി കല൪ത്തുകയാണ്. മുഖ്യമന്ത്രിയെ വിവാദത്തിൽ കുരുക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. സോളാ൪ തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻെറ സ്റ്റാഫിലെ ചിലരെക്കുറിച്ച് ആക്ഷേപമുയ൪ന്നപ്പോൾ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്റ്റാഫിൽപ്പെട്ട ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ മുഖ്യമന്ത്രി എങ്ങനെ കുറ്റക്കാരനാവും. അങ്ങനെയാണെങ്കിൽ പാ൪ട്ടി രഹസ്യം ചോ൪ത്തിയതിന് വി.എസിൻെറ പേഴ്സണൽ സ്റ്റാഫിനെതിരെ സി.പി.എം നടപടിയെത്ത സംഭവത്തിൽ വി.എസും പ്രതിയാവേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫിൻെറ ഭരണനേട്ടങ്ങൾ ജനങ്ങൾ അനുഭവിച്ചറിയുന്നുണ്ട്. അതിനാൽ ഇത്തരം വിവാദങ്ങളൊന്നും അവ൪ക്കിടയിൽ ഏശില്ല. യു.ഡി.എഫിലെ പ്രശ്നങ്ങൾ പുറത്ത് വിവാദമാക്കുന്നവ൪ പി.സി. ജോ൪ജെന്നല്ല ആരായാലും മുസ്ലിം ലീഗിന് യോജിപ്പല്ല. മുസ്ലിം ലീഗിന് വ൪ഗീയത ഉണ്ടെന്ന് ആരോപിക്കുന്നതാണ് ശരിയായ വ൪ഗീയത. എല്ലാ പാ൪ട്ടികളും മുന്നണിയിൽ അ൪ഹമായ സ്ഥാനങ്ങൾ ചോദിച്ചുവാങ്ങുന്നുണ്ട്. എന്നാൽ ലീഗ് ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ മാത്രം അത് വിവാദമാക്കുകയാണ്. അഞ്ചാം മന്ത്രി സ്ഥാം ലീഗ് ആവശ്യപ്പെട്ടപ്പോൾ എതി൪ക്കാനും വിമ൪ശിക്കാനും ഏറെപ്പേരുണ്ടായി. എന്നാൽ, ലീഗ് സ്ഥാനങ്ങൾ ത്യജിക്കുമ്പോൾ ആരും കാണാറില്ല.
ഉപമുഖ്യമന്ത്രി വിവാദത്തിൽ ലീഗ് നിലപാടെടുത്തത് രമേശ് ചെന്നിത്തലയോട് വൈരാഗ്യമുണ്ടായിട്ടല്ല. രാഷ്ട്രീയപരമായി തങ്ങളുടെ സ്റ്റാൻറിനെ ബാധിക്കുമെന്ന് കണ്ടതിനാലാണ് പ്രശ്നത്തിൽ ലീഗ് ഇടപെട്ടത്. എൻ.എസ്.എസ് നേതാവ് സുകുമാരൻ നായ൪ക്കെതിരായ വിമ൪ശനം വ്യക്തിപരമായിപ്പോയതിനാലാണ് ചന്ദ്രികയിൽ വന്ന ലേഖനത്തിൻെറ പേരിൽ ഖേദപ്രകടനം നടത്തിയത്. എൻ.എസ്.എസും എസ്.എൻ.ഡി.പിയും മറ്റും ഉയ൪ത്തുന്ന വിമ൪ശനങ്ങൾക്ക് രാഷ്ട്രീയമായി ഇനിയും മറുപടി നൽകും. വിമ൪ശനങ്ങൾക്കിടയിലും ലീഗ് അതിൻെറ വ്യക്തിത്വം ഉയ൪ത്തുന്ന നിലാപാടുകളും പ്രവ൪ത്തനങ്ങളുമായി മുന്നോട്ടുപോകുന്നുണ്ട്. കാലികമായി ഏറ്റവും പ്രാധാന്യമുള്ള പരിസ്ഥിതി വിഷയം രാഷ്ട്രീയ പാ൪ട്ടിയെന്ന നിലക്ക് ആദ്യം ഏറ്റെടുത്തത് മുസ്ലിം ലീഗാണ്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുടെ സാധ്യതകൾ വ൪ധിച്ചുകൊണ്ടിരിക്കുകയാണ്. തീവ്രഹിന്ദുത്വ നിലപാട് അടുത്ത ലോക്സഭാ തെരഞ്ഞെപ്പിൽ സഹായകമാവുമെന്നാണ് ബി.ജെ.പി കരുതുന്നത്. എന്നാൽ ഇതിൽ അസംതൃപ്തരായവ൪ അവരുടെ പാളയത്തിൽ നിന്നുതന്നെ ഓരോദിവസവും വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.എഫ് ജനറൽ സെക്രട്ടറി ഷെരീഫ് സാഗ൪ സ്വാഗതവും സെക്രട്ടറി സാദിഖ് ചെന്നാടൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.