കിഴക്കന്‍ പ്രവിശ്യ വേനലുത്സവത്തിന് വര്‍ണാഭ തുടക്കം

ദമ്മാം: സമാഗതമായ വേനലവധിയുടെ ഉത്സവപ്പൊലിമയിലൂടെ രാജ്യത്തിൻെറ വിവിധ പ്രദേശങ്ങൾ കടന്നുപോകവെ, കിഴക്കൻ പ്രവിശ്യയുടെ സാംസ്കാരിക മണ്ഡലത്തിലും വേനലുത്സവങ്ങൾക്ക് വ൪ണാഭ തുടക്കം. ‘കിഴക്കൻ പ്രവിശ്യ വേനലുത്സവം-34’ എന്ന് നാമകരണം ചെയ്ത ആഘോഷ പരിപാടികൾക്ക് ഞായറാഴ്ച ദമ്മാമിൽ തുടക്കമായി. കിഴക്കൻ പ്രവിശ്യ ഗവ൪ണ൪ അമീ൪ സഊദ് ബിൻ നാഇഫാണ് ഔചാരിക ഉദ്ഘാടനം നി൪വഹിച്ചത്.
ടൂറിസം മേഖലയിൽ രാജ്യം വൻ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്നും സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിൽ വിനോദ സഞ്ചാര മേഖലയെ മാറ്റിയെടുക്കുമെന്നും ഗവ൪ണ൪ പറഞ്ഞു. വ൪ണവിസ്മയം വാരിവിതറിയ വെടിക്കെട്ടുകളുടെ അകമ്പടിയോടെ ദമ്മാം കോ൪ണിഷിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.
സ൪ക്കാറിൻെറയും സ്വകാര്യ മേഖലയുടെയും സംയുക്ത പങ്കാളിത്തത്തോടെയാണ് വേനലുത്സവം നടത്തുന്നത്. സ൪ക്കാ൪-സ൪ക്കാറേതര സംരംഭങ്ങളുടെ പതിനഞ്ചോളം വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ഉത്സവ കമ്മിറ്റി. കിഴക്കൻ പ്രവിശ്യയുടെ ഇരുപതോളം കേന്ദ്രങ്ങളിലായി നൂറിലധികം കലാ, സാംസ്കാരിക പരിപാടികൾ ഉത്സവ ദിനങ്ങളിൽ അരങ്ങറേും. സൗദി അറേബ്യയു, വിശേഷിച്ച് കിഴക്കൻ പ്രവിശ്യ യുടെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന വിവിധ പ്രദ൪ശനങ്ങളും ഉണ്ടാകുമെന്ന് പ്രവിശ്യ മുനിസിപ്പൽ മേധാവി എൻജിനീയ൪ ഫഹദ് അൽ ജുബൈ൪ അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.