ബുറൈമിയിലെ മഹ്ദ അല്‍ റൗദ റോഡ് ഇരട്ടിപ്പിക്കുന്നതിന് 62 ദശലക്ഷം റിയാല്‍

മസ്കത്ത്: ബുറൈമി ഗവ൪ണറേറ്റിലെ മഹ്ദ അൽ റൗദ റോഡ് ഇരട്ടിപ്പിക്കുന്നതിന് 62 ദശലക്ഷം റിയാൽ അനുവദിക്കാൻ ഒമാൻ ടെണ്ട൪ ബോ൪ഡ് തീരുമാനിച്ചു. 
ചെയ൪മാൻ റഷീദ് ബിൻ അൽ സാഫി അൽ ഹുറൈബിയുടെ അധ്യക്ഷതയിൽ നടന്ന യോഗം 95 ദശലക്ഷം റിയാലിൻെറ പദ്ധതികൾക്ക് അംഗീകാരം നൽകി. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി വിദൃാ൪ഥികൾക്ക് മുന്ന് വ൪ഷക്കാലം കാറ്ററിങ് സ൪വീസിനായി 26 ദശലക്ഷം റിയാലും ഒമാൻ കൺവെൻഷൻ ആൻറ് എക്സിബിഷൻ സെൻററിൽ പ്രധാന ട്രാൻസ്ഫോമ൪ സ്ഥാപിക്കാൻ രണ്ട് ദശലക്ഷം റിയാലും അനുവദിച്ചു. സൂ൪ വിലായത്തിൽ പ്രദേശിക റോഡുകൾ നി൪മിക്കാൻ ആറ് ലക്ഷം റിയാൽ, ബ൪ക, ബിദ്ബിദ്, ഫഞ്ച, സുമൈൽ വിലായത്തുകളെ ബന്ധിപ്പിച്ച് ജല വിതരണ ശൃംഖല നി൪മിക്കാൻ അഞ്ച് ലക്ഷം റിയാലും വകയിരുത്തി. 
റുസ്താഖിലെ വാദി സഹ്താൻ റോഡിൻെറ കൺസൽട്ടൻസി, നിസ്വ, ജിബ്രീൻ റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നീ പദ്ധതികൾക്ക് നാലു ലക്ഷം റിയാൽ വീതവും അൽ അൻസാബിൽ പുതിയ ട്രാൻസ്ഫോമ൪ സ്റ്റേഷൻ സ്ഥാപിക്കാൻ രണ്ട് ലക്ഷം റിയാലും അനുവദിച്ചു. ഖുറം ട്രാൻസ്ഫോമ൪ സ്റ്റേഷൻെറ കൺസൽട്ടൻസി സ൪വീസിനായി ഒന്നര ലക്ഷം റിയാലും ഖദറയിൽ ജല വിതരണപദ്ധതിക്ക് 48,830 റിയാലും അനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.