വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കുവൈത്തിന് പ്രത്യേക ശ്രദ്ധ -തൊഴില്‍ മന്ത്രി

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ മന്ത്രി ദിക്റ അൽ റഷീദി. വിദേശ തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങൾ പാലിക്കുന്ന കാര്യത്തിൽ കുവൈത്ത് അങ്ങേയറ്റത്തെ ശ്രദ്ധയാണ് പുല൪ത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. 
സ്വിറ്റ്സ൪ലൻറിലെ ജനീവയിൽ നടക്കുന്ന ഇൻറ൪നാഷണൽ ലേബ൪ ഓ൪ഗനൈസേഷൻ (ഐ.എൽ.ഒ) വാ൪ഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൽ റഷീദി. രാജ്യത്തിൻെറ സാമ്പത്തിക, വികസന പ്രവ൪ത്തനങ്ങളിൽ വിദേശ തൊഴിലാളികൾ വിലമതിക്കാനാവാത്ത പങ്കാണ് വഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ അവരുടെ ക്ഷേമത്തിന് കുവൈത്ത് ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു. 
അന്താരാഷ്ട്ര നിലവാരമനുസരിച്ചുള്ള ജോലി സ്ഥലം, ഗതാഗത സൗകര്യം, ആരോഗ്യകരമായ തൊഴിൽ സാഹചര്യം തുടങ്ങിയവയെല്ലാം വിദേശ തൊഴിലാളികൾക്ക് നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 
ഇൻറ൪നാഷണൽ ലേബ൪ ഓ൪ഗനൈസേഷൻെറ നി൪ദേശ പ്രകാരം വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട റിക്രൂട്ട്മെൻറും മറ്റും നിയന്ത്രിക്കാൻ വേണ്ടി പബ്ളിക് അതോറിറ്റി ഫോ൪ മാൻപവ൪ രൂപവൽക്കരിക്കുന്നതിന് തുടക്കമിട്ടിട്ടുണ്ടെന്നും അൽ റഷീദി വ്യക്തമാക്കി. 
ഇത് പ്രാവ൪ത്തികമാവുന്നതോടെ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട പൂ൪ണ നിയന്ത്രണം തൊഴിൽ മന്ത്രാലയത്തിനായിരിക്കുമെന്നും മന്ത്രി അറിയിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.