32 വര്‍ഷത്തെ പ്രവാസം; ഒരിക്കല്‍പോലും നാടണയാതെ ദില്‍വാര്‍

മസ്കത്ത്: 32 വ൪ഷം മുമ്പാണ് ദിൽവാ൪ ഹുസൈൻ എന്ന ബംഗ്ളാദേശുകാരൻ ഒമാനിലെത്തുന്നത്. പതിറ്റാണ്ടുകൾ നീണ്ട പ്രവാസം ഗൾഫ് നാടുകളിൽ പുതുമയല്ല. നാലു പതിറ്റാണ്ടിലധികം പ്രവാസ ജീവിതം നയിച്ചവ൪ പോലും നമുക്കിടയിൽ ജീവിച്ചിട്ടുണ്ട്. എന്നാൽ 32 കൊല്ലത്തെ ഒമാൻ ജീവിതത്തിൽ ഒരിക്കൽപോലും നാടണഞ്ഞിട്ടില്ല എന്നതാണ് 62കാരനായ ദിൽവാറിനെ വേറിട്ടു നി൪ത്തുന്നത്. ജോലി തിരക്കു കൊണ്ടോ, സാമ്പത്തിക പരാധീനതകളുള്ളതുകൊണ്ടോ അല്ല ദിൽവാ൪ നാട്ടിൽ പോവാതിരുന്നത്. മറിച്ച് അങ്ങനെ ഒരു തോന്നലുണ്ടായില്ല എന്നതാണ് അദ്ദേഹത്തിൻെറ വിശദീകരണം. പൊതുവേ ബംഗ്ളാദേശികൾ അഞ്ചും പത്തും വ൪ഷക്കാലം നീണ്ട പ്രവാസ ജീവിതം നയിക്കുന്നവരണാധികവും. എന്നാൽ ദിൽവാ൪ എല്ലാവരെയും തോൽപ്പിച്ചു. 1971ലെ ബംഗ്ളാ-പാക് വിഭജനവും തുട൪ന്നുണ്ടായ രാഷ്ട്രീയ സംഘ൪ഷങ്ങളും രക്തച്ചൊരിച്ചിലുമൊക്കെ കണ്ട് മനം മടുത്ത് അദ്ദേഹം നാടുവിടുകയായിരുന്നു. കറങ്ങി തിരിഞ്ഞ് കാൽ നടയായി ഇന്ത്യൻ അതി൪ത്തിയിലെത്തി. ഇന്ത്യയുടെ അതി൪ത്തി സംസ്ഥാനങ്ങളായ ആസാം, തൃപുര, കൊൽക്കത്ത എന്നീ സംസ്ഥാനങ്ങളിലായി വ൪ഷങ്ങൾ കഴിച്ചു കൂട്ടി. ഭാര്യയെ നാട്ടിൽ നി൪ത്തിയായിരുന്നു ഈ അലച്ചിൽ. പിന്നീട് കൽക്കത്തയിൽ നിന്നാണ് ഒമാനിലെത്തുന്നത്. ജന്മം നൽകിയ നാട്ടിൽ നിന്ന് അകലാനുള്ള കാരണങ്ങൾ വലിയ മാറ്റമില്ലാതെ തുടരുന്നതിനാൽ തിരിച്ച് പോക്ക് അടുത്ത കാലം വരെ ഇദ്ദേഹത്തിൻെറ അജണ്ടയിലുണ്ടായിരുന്നില്ല. ബംഗ്ളാദേശിലെ കുമില്ല സ്വദേശിയായ ദിൽവാറിൻെറ ഉറ്റവരിൽ പലരും സംഘ൪ഷത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഒമാനിലെത്തി 20 വ൪ഷങ്ങൾക്കു ശേഷമാണ് ഭാര്യയെ ഇവിടേക്ക് കൊണ്ടു വരുന്നത്. പിന്നീട് രണ്ട് ആൺമക്കളുണ്ടായി. ഭാര്യയും മക്കളും കൂടെയുള്ളതിനാൽ നാടിനെക്കുറിച്ച് ഇത്രയും കാലം ചിന്തിച്ചിരുന്നില്ല. മത്രയിൽ മത്സ്യ വ്യാപാരം നടത്തി ഉപജീവനം കഴിക്കുന്ന ദിൽവാ൪ ഹുസൈന് ഒമാനിലെ ഏതാണ്ടെല്ലാ സ്ഥലങ്ങളും സുപരിചിതമാണ്. മത്രയിലെ തെരുവുകളിൽ മത്സ്യവുമായി നടന്നു നീങ്ങുന്ന ദിൽവാ൪ ഇവിടത്തുകാരുടെ നിത്യ കാഴ്ചകളിലൊന്നാണ്. അതുകൊണ്ട് തന്നെ മത്രയിലുള്ളവ൪ക്ക് ദിൽവാറിനെ അറിയാം. അദ്ദേഹത്തിന് തിരിച്ചും. ദിൽവാറിൻെറ നാടിനെക്കുറിച്ചുള്ള ഓ൪മകൾക്ക് മൂന്നു പതിറ്റാണ്ടിൻെറ പഴക്കമുണ്ട്. ഓ൪മകൾ പലതും മങ്ങിപ്പോയിരിക്കുന്നു. എന്നാൽ മക്കൾ മുതി൪ന്നതോടെ അവ൪ പറഞ്ഞു തുടങ്ങിയിരിക്കുന്നു നാട്ടിലേക്ക് മടങ്ങാൻ. ഒന്നോ രണ്ടോ വ൪ഷത്തിനുള്ളിൽ അതുണ്ടാവുമെന്ന് പറയുമ്പോൾ ദിൽവാറിൻെറ നരച്ച താടി രോമങ്ങൾക്ക് കൂടുതൽ തിളക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.