‘കെ.സി.എ ഉത്സവ് 2013’ന് ഉജ്വല തുടക്കം

മനാമ: കേരള കാത്തലിക് അസോസിയേഷൻ ‘കെ.സി.എ ഉത്സവ് 2013’ കലാ, സാംസ്കാരിക, കായിക പരിപാടികൾക്ക് ഉജ്വല തുടക്കം. സൗത്ത് ഇന്ത്യൻ പിന്നണി ഗായിക ഷീല മണിയാണ് ഉദ്ഘാടനം നി൪വഹിച്ചത്. ഡിസംബ൪ വരെ നീളുന്ന വിവിധ പരിപാടികളാണ് കെ.സി.എ കുടുംബാംഗങ്ങൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ 50 ഓളം പേ൪ പങ്കെടുത്തു. പ്രസിഡൻറ് സേവി മാത്തുണ്ണി അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം ഷീല മണി നി൪വഹിച്ചു. റോയ് സി. ആൻറണി പരിപാടികൾ വിശദീകരിച്ചു. വ൪ഗീസ് ജോസഫ് സ്വാഗതവും കെ.ഇ. റിച്ചാ൪ഡ് നന്ദിയും പറഞ്ഞു.
അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ബൈജു കെ. എബ്രഹാം നയിക്കുന്ന കൺസപ്റ്റ്, ഷൈജു ജോൺ യോഹന്നാൻ ക്യാപ്റ്റനായ മാസ്റ്റ൪ മൈൻഡ്സ്, സാജി പോൾ നയിക്കുന്ന ജീനിയസ്, ഗിൽബ൪ട്ട് വിൻസൻറ് നയിക്കുന്ന ക്രിയേഷൻസ്, അനിൽകുമാ൪ നയിക്കുന്ന ഇന്നൊവേഷൻസ് എന്നിയാണ് ടീമുകൾ. പ്രായത്തിൻെറ അടിസ്ഥാനത്തിൽ ടീമുകളെ വീണ്ടും മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. 16 ടീം മത്സരങ്ങളും 10 വ്യക്തിഗത ഇനങ്ങളുമാണുണ്ടാവുക. ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ടീമിന് ചാമ്പ്യൻഷിപ്പ് അവാ൪ഡും എവ൪റോളിങ് ട്രോഫിയും സമ്മാനിക്കും. മത്സര വിജയികൾക്കും സമ്മാനങ്ങളുണ്ടാകും. ഗ്രാൻഡ് ഫിനാലേ 2014 ഫെബ്രുവരിയിൽ നടക്കും. പരിപാടിയുടെ വിജയത്തിന് റോയ് സി. ആൻറണി കൺവീനറും അരുൾദാസ് തോമസ്, മാത്യൂ ജോസഫ്, എം.ടി. ജോസഫ് എന്നിവ൪ ജോ. കൺവീന൪മാരുമായി കമ്മിറ്റി പ്രവ൪ത്തിക്കുന്നുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ പുരുഷ വിഭാഗത്തിൽ സോണി വ൪ഗീസ് ഒന്നാം സ്ഥാനം നേടി. ഗിൽബ൪ട്ട് വിൻസൻറ്, അൽഫോൺസ് പോൾ, ജോമോൻ തോമസ് എന്നിവരാണ് രണ്ടാം സ്ഥാനക്കാ൪. വനിതാ വിഭാഗത്തിൽ ദീപ്തി പീറ്റ൪, എൽമി വിൻസൻറ്, ചിക്കു ജോൺ എന്നിവ൪ ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗേൾസ് ഗ്രൂപ്പ് ഒന്നിൽ സ്വാതി ഷൈജു ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ക്രിസ്റ്റീന എം. ബാബു, നിയ സോണിസ് എന്നിവ൪ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ഗേൾസ് ഗ്രൂപ്പ് രണ്ടിൽ നീതുമോൾ തോമസ്, ആഷ്ന വ൪ഗീസ്, നോയില ആ൪. ഈപ്പൻ എന്നിവ൪ യഥാക്രമം ഒന്നുമുതൽ മൂന്ന് വരെ സ്ഥാനങ്ങളിലെത്തി. ബോയിസ് ഗ്രൂപ്പ് ഒന്നിൽ നെഹാൽ സോണിസിനാണ് ഒന്നാം സ്ഥാനം. കെവിൻ സജിപോൾ, റോബിൻ ടോം ബൈജു എന്നിവ൪ രണ്ടാം സ്ഥാനം പങ്കിട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.