അബൂദബി: കാറിനുള്ളിൽ മൂന്ന് മണിക്കൂറോളം കുടുങ്ങിയ മൂന്ന് വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു. പുറത്തുപോയി വീട്ടിലെത്തിയ മാതാപിതാക്കൾ കാറിൽ നിന്ന് കുട്ടിയെ എടുക്കാൻ മറന്നതാണ് ദുരന്തത്തിനിടയാക്കിയത്. റാസൽഖൈമയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. യമനി ബാലനാണ് മരിച്ചത്. വീടിന് സമീപം നി൪ത്തിയിട്ട കാറിൻെറ പിൻസീറ്റിലായിരുന്നു കുഞ്ഞ്. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ രക്ഷിതാക്കൾ അൽദൈദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പുറത്തുപോയി ഉച്ചക്ക് രണ്ടോടെയാണ് യമനി കുടുംബം തിരിച്ചെത്തിയത്. കുട്ടിയുടെ പിതാവും ബന്ധുക്കളും കാ൪ ഗാരേജിലിട്ട ശേഷം വീട്ടിലേക്ക് പോയി. ഏകദേശം മൂന്ന് മണിക്കൂറോളം കഴിഞ്ഞ് കുട്ടിയെ കാണാതായത് അന്വേഷിച്ചപ്പോഴാണ് കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. കാറിനുള്ളിലും പുറത്തും അനുഭവപ്പെട്ട കനത്ത ചൂടിൽ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃത൪ പറഞ്ഞു. വെള്ളിയാഴ്ച റാസൽഖൈമയിൽ 43 ഡിഗ്രിയായിരുന്നു ചൂട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.