സ്കില്‍സ് ഡവലപ്മെന്‍റ് സെന്‍ററിന് ബി.എസ്.എസിന്‍െറ അംഗീകാരം

ദോഹ: സലാത്ത് ജദീദിൽ പ്രവ൪ത്തിക്കുന്ന സ്കിൽസ് ഡവലപ്മെൻറ് സെൻററിന് കേന്ദ്ര ഗവൺമെൻറിൻെറയും പ്ളാനിങ് കമീഷൻെറയും സമ്മതത്തോടെ പ്രവ൪ത്തിക്കുന്ന ഭാരത് സേവക് സമാജം കൾച്ചറൽ മിഷൻെറ അംഗീകാരം ലഭിച്ചതായി സ്കിൽസ് സെൻറ൪, ബി.എസ്.എസ് അധികൃത൪ അറിയിച്ചു.
ഫൈൻ ആ൪ട്സ് ആൻറ് പെ൪ഫോമിങ് ആ൪ട്സ് ട്രെയിനിങ് സെൻററായ സ്കിൽസ് ഇനി ബി.എസ്.എസിൻെറ കീഴിലുള്ള അംഗീകൃത പരിശീലന കേന്ദ്രമായിരിക്കും. ഇവിടെ പഠിക്കുന്ന വിദ്യാ൪ഥികൾക്ക് കേന്ദ്ര സ൪ക്കാ൪ അംഗീകരിച്ച ഡിപ്ളോമ കോഴ്സുളിൽ പരീക്ഷ എഴുതാനുള്ള സൗകര്യം ലഭ്യമാകും.
മറ്റു സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും മുമ്പ് പഠിച്ച് കഴിഞ്ഞവ൪ക്കും കൾച്ചറൽ മിഷനിൽ രജിസ്റ്റ൪ ചെ്യത് ഡിപ്ളോമ നേടാൻ കഴിയും. ഖത്തറിൽ നിന്നുള്ള ബി.എസ്.എസിൻെറ എല്ലാ രജിസ്ട്രേഷനുകളും സ്കിൽസ് വഴിയാവും സ്വീകരിക്കുക.
ക൪ണ്ണാടക സംഗീതം വോക്കൽ (സ്വരപൂ൪ണ്ണ), ഉപകരണ സംഗീതം (വയലിൻ, വീണ, ഹാ൪മോണിയം, മൃദംഗം, തബല), ക്ളാസിക്കൽ ഡാൻസ് (നാട്യ പൂ൪ണ്ണ), ആ൪ട്സ് (കലാപൂ൪ണ്ണ) എന്നിവയാണ് കോഴ്സുകൾ. വാ൪ത്താസമ്മേളനത്തിൽ ബി.എസ്.എസ് കൾച്ചറൽ മിഷൻ പ്രോഗ്രാം കോ ഓഡിനേറ്റിങ് സെൻറ൪ പ്രോഗ്രാം കോ ഓഡിനേറ്റ൪ രമേശ് വി. പുന്നയൂ൪ക്കുളം, പി.എൻ. ബാബുരാജ്, എ.കെ. ജലീൽ, പി. വിജയകുമാ൪, സന്തോഷ് കുൽക്ക൪ണി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.