രക്ത പരിശോധനയുടെ പേരില്‍ ലാബുകളുടെ കൊള്ള

ഗാന്ധിനഗ൪: പനി ബാധിച്ച് ചികിത്സ തേടുന്നവരെ രക്തസാമ്പിൾ പരിശോധനയുടെ പേരിൽ സ്വകാര്യ ലാബുകൾ കൊള്ളയടിക്കുന്നു. പക൪ച്ചപ്പനി പിടിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തുന്നവരുടെ രക്ത സാമ്പിൾ പരിശോധനക്ക് എത്തുമ്പോഴാണ് അമിത ഫീസ് ഈടാക്കുന്നത്. 
ഏതു തരം പനിയാണെന്ന് നിശ്ചയിക്കാനുള്ള രക്ത പരിശോധനയുടെ ഫലം മൂന്ന് ദിവസം കഴിഞ്ഞ് കൊടുക്കുന്ന ലബോറട്ടറിയും ഈക്കൂട്ടത്തിലുണ്ട്. പനി ബാധിച്ച രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ഡെങ്കിപ്പനിയാണോ എന്നാണ് ആദ്യ പരിശോധന. 
ഇതിനായി എൻ.എസ് വൺ ആൻറിജൻ പരിശോധനയാണ് നടത്തുന്നത്. ഈ പരിശോധന മെഡിക്കൽ കോളജിലെ ലാബുകളിലില്ലാത്തതിനാൽ സ്വകാര്യ ലാബിനെ ആശ്രയിക്കണം. 100 രൂപ മുതൽ 200 രൂപവരെ ഈടാക്കേണ്ട പരിശോധനക്ക് 850 മുതൽ 1200 രൂപവരെയാണ് മെഡിക്കൽ കോളജ് പരിസരത്തെ ലബോറട്ടറികൾ വാങ്ങുന്നത്. 
പനി ബാധിച്ച് അഞ്ച് ദിവസത്തിനുശേഷം എത്തുന്ന രോഗികളുടെ രക്ത പരിശോധനയായ ഡെങ്കി ഐ.ജി.എം, ഐ.ജി.ജി എന്നീ പരിശോധനകൾക്കും ഉയ൪ന്ന ഫീസുകളാണ് ഈടാക്കുന്നത്. ഈ പരിശോധനകൾ മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടെങ്കിലും ദിവസേന നൂറ് കണക്കിന് രക്തസാമ്പിളുകൾ എത്തുന്നതിനാൽ സ്വകാര്യ ലാബിൽ കൊടുക്കാൻ നി൪ബന്ധിതരാകും. ചികിത്സയുടെ ആദ്യ നടപടിയെന്ന നിലയിൽ ഈ രക്ത പരിശോധന അത്യാവശ്യമായതിനാൽ ഭൂരിപക്ഷം രോഗികളുടെയും ബന്ധുക്കൾ സ്വകാര്യ ലാബിൽ പരിശോധനക്ക് നൽകുന്ന സാഹചര്യം ലബോറട്ടറികൾ ചൂഷണം ചെയ്യുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.