അനിഷ്ട സംഭവത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട സ്റ്റീഫന്‍െറ കുടുംബത്തിന് 90 ലക്ഷം രൂപ

മനാമ: രാജ്യത്തുണ്ടായ അനിഷ്ട സംഭവ സമയത്ത് ജീവൻ നഷ്ടപ്പെട്ട മലയാളിയുടെ കുടുംബത്തിന് 60000 ദിനാ൪ (90 ലക്ഷം രൂപ) നഷ്ട പരിഹാരം. പത്തനംതിട്ട സ്വദേശി സ്റ്റീഫൻ എബ്രഹാമിൻെറ കുടുംബത്തിനാണ് ഭരണകൂടം നഷ്ടപരിഹാരം അനുവദിച്ചത്. തുക ഏറ്റുവാങ്ങുന്നതിന് സ്റ്റീഫൻ എബ്രഹാമിൻെറ ഭാര്യ ആനി സ്റ്റീഫൻ ഉടനെ ബഹ്റൈനിൽ എത്തുമെന്ന് അൽമൊഅയിദ് കോൺട്രാക്ടിങ ഗ്രൂപ്പ് സെക്യൂരിറ്റി ഡിവിഷനൽ ജനറൽ മാനേജ൪ ജോസ് അലക്സ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നഷ്ടപരിഹാരം ഒരുമാസം മുമ്പ് കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയെങ്കിലും അവരുടെ പാസ്പോ൪ട്ട് ശരിയാകാനുണ്ടായ താമസമാണ് തുക കൈമാറാൻ വൈകിയതെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. വിസക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
അൽ മൊഅയിദ് കോൺട്രാക്ടിങ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സ്റ്റീഫൻ 2011 മാ൪ച്ച് 16നുണ്ടായ അനിഷ്ട സംഭവത്തിനിടെ ബുദയ്യയിൽ വെടിയേറ്റാണ് മരിച്ചത്. ഭരണകൂടം നിശ്ചയിച്ച ബസിയൂനിയുടെ നേതൃത്വത്തിലുള്ള ബി.ഐ.സി.ഐ റിപ്പോ൪ട്ടിലാണ് സംഭവത്തിൽ മരിച്ചവ൪ക്ക് നഷ്ടപരിഹാരം നൽകാൻ നി൪ദേശിച്ചിരുന്നത്. നഷ്ടപരിഹാരം ലഭിക്കുന്നതിനായി അൽ മൊഅയിദ് കമ്പനി അധികൃത൪ രേഖകളെല്ലാം ശരിയാക്കുകയും ചെയ്തു. ഇന്ത്യൻ എംബസിയുടെ അറ്റസ്റ്റേഷനും കുടുംബാംഗത്തിൻെറ പവ൪ ഒഫ് അറ്റോണിയും ഉൾപ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം പൂ൪ത്തിയാക്കിയ ശേഷമാണ് നഷ്ടപരിഹാരം പാസായത്. അതേസമയം, ഗോസി ക്ളെയിം ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനായുള്ള കാര്യങ്ങൾ ഇനി ചെയ്യേണ്ടത് എംബസിയാണത്രെ.
പാവപ്പെട്ട കുടുംബത്തിൻെറ ഏക ആശ്രയമായിരുന്നു മരിച്ച സ്റ്റീഫൻ. ഭാര്യ ആനിക്ക് പ്ളസ് വൺ വിദ്യാഭ്യാസം മാത്രമാണുള്ളത്. സ്റ്റെഫി, സ്്റ്റെനി എന്നിവരാണ് മക്കൾ. ഇവരുടെ വിദ്യാഭ്യാസത്തിന് അൽ മൊഅയിദ് കമ്പനി എല്ലാ മാസവും 50 ദിനാ൪ കുടുംബത്തിന് അയച്ചുകൊടുക്കുന്നുണ്ട്്. ഇത്രയും വലിയ നഷ്ടപരിഹാര തുക കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് ആനിയെ പ്രാപ്തയാക്കുക കൂടിയാണ് ഇങ്ങോട്ട് കൊണ്ടുവരുന്നതിൻെറ ലക്ഷ്യമെന്ന് ജോസ് അലക്സ് വ്യക്തമാക്കി. എംബസി അധികൃതരുടെ സാന്നിധ്യത്തിലായിരിക്കും ആനിക്ക് നഷ്ടപരിഹാരം കൈമാറുക.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.