ഫാമിലി, സ്റ്റുഡന്‍റ് വിസകളില്‍ സ്വന്തമാക്കിയ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കും

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസിനുള്ള നിബന്ധനകൾ വീണ്ടും ക൪ശനമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് വകുപ്പിൻെറ നേതൃത്വത്തിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്കെതിരെ നടപടികൾ ക൪ശനമാക്കിയതിനൊപ്പമാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.
ഫാമിലി വിസയിലും സ്റ്റുഡൻറ് വിസയിലുമെത്തി സ്വന്തമാക്കിയ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുമെന്ന് ട്രാഫിക് വകുപ്പ് അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി മേജ൪ ജനറൽ അബ്ദുൽ ഫത്താഹ് അലിയാണ് വ്യക്തമാക്കിയത്. ഫാമിലി വിസയിലെത്തുന്ന സ്ത്രീകളിൽ പലരും ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാറുണ്ട്. പിന്നീട് ജോലി നേടി തൊഴിൽ വിസയിലേക്ക് മാറുമ്പോഴും ഫാമിലി വിസയുടെ ബലത്തിൽ നേടിയ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കുന്നുവെന്നും അത് നിയമിവരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. യൂനിവേഴ്സിറ്റികളിൽ പഠിക്കുന്നതിൻെറ ആനുകൂല്യത്തിൽ വിദേശ വിദ്യാ൪ഥികൾ നേടുന്ന ഡ്രൈവിങ് ലൈസൻസുകളുടെ കാര്യവും ഇങ്ങനെ തന്നെയാണെന്ന് അബ്ദുൽ ഫത്താഹ് അലി കൂട്ടിച്ചേ൪ത്തു. ഇങ്ങനെ ഡ്രൈവിങ് ലൈസൻസ് നേടിയവ൪ അത് റദ്ദാക്കിയ ശേഷം അവ൪ക്ക് പുതിയ ലൈസൻസിന് അപേക്ഷിക്കാൻ അനുമതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ ലൈസൻസിനുള്ള മാനദണ്ഡമായ സ൪വകലാശാലാ ബിരുദവും മാസം 400 ദീനാ൪ ശമ്പളവുമുള്ളവ൪ക്ക് മാത്രമാവും ഇതുപ്രകാരം അപേക്ഷിക്കാനാവുക.
ഇത് നടപ്പാവുകയാണെങ്കിൽ നിരവധി മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നഷ്ടമാവും. ഫാമിലി വിസയിലെത്തി പിന്നീട് ജോലി സ്വന്തമാക്കിയ ഒട്ടേറെ മലയാളി സ്ത്രീകൾ അതിനിടയിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ട്. നഴ്സിങ് മേഖലയിലും സ്വകാര്യ കമ്പനികളിലുമൊക്കെ ജോലി നോക്കുന്നവ൪ ഇക്കൂട്ടത്തിലുണ്ട്. ഇവ൪ക്കെല്ലാം ലൈസൻസ് നഷ്ടമാവും. എന്നാൽ, ഫാമിലി വിസയിൽ തന്നെ തുടരുന്നവ൪ക്ക് പ്രശ്നമുണ്ടാവില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.