റിയാദ്: ഇളവുകാലത്തിനുള്ളിൽ പുതിയ കമ്പനികളിലേക്ക് സ്പോൺസ൪ഷിപ് മാറ്റാൻ പഴയ സ്പോൺസറിൽനിന്ന് സ്വന്തം പാസ്പോ൪ട്ട് വിട്ടുകിട്ടാൻ സാധ്യതയില്ലാത്തവ൪ക്ക് പുതിയ പാസ്പോ൪ട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി. അപേക്ഷകരുടെ ആവശ്യം പരിഗണിച്ച് മുൻഗണനാക്രമത്തിൽ ജൂൺ ആറ് മുതൽ പാസ്പോ൪ട്ടുകൾ നൽകി തുടങ്ങുമെന്ന് വാ൪ത്താകുറിപ്പിൽ അറിയിച്ചു. ആവശ്യക്കാ൪ പാസ്പോ൪ട്ട് പുതുക്കാനുള്ള വിഭാഗത്തിലാണ് അപേക്ഷ നൽകേണ്ടത്.
ഇതിനാവശ്യമായ അപേക്ഷ ഫോറങ്ങൾ www.indianembassy.org.sa എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പുതിയ കമ്പനി/സ്പോൺസറിൽനിന്നും ലഭിച്ച ഇംഗ്ളീഷ് വിവ൪ത്തനം സഹിതം ചേമ്പ൪ ഓഫ് കോമേഴ്സിൽനിന്ന് സാക്ഷ്യപ്പെടുത്തിയ ഡിമാൻഡ് ലറ്റ൪, അപേക്ഷകൻെറ അഫിഡവിറ്റ് എന്നീ രേഖകളാണ് പുതിയ പാസ്പോ൪ട്ടിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടത്. ഈ രേഖകളുടെ മാതൃകയും എംബസി വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഇങ്ങിനെയുള്ള അപേക്ഷക൪ 36പേജുള്ള പാസ്പോ൪ട്ട് ലഭിക്കാൻ താഴെ പറയുന്ന രേഖകളാണ് മൊത്തം ഹാജരാക്കേണ്ടത്: അപേക്ഷകൻെറ വിസയും മറ്റും സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ജവാസാത്തിൽനിന്നുള്ള പ്രിൻറൗട്ട്, പുതിയ സ്പോൺസറിൽനിന്നുള്ള ഡിമാൻറ് ലറ്റ൪, പുതിയ പാസ്പോ൪ട്ടിനുള്ള അപേക്ഷാഫോറം, അഫിഡവിറ്റ്, നാല് പാസ്പോ൪ട്ട് സൈസ് ഫോട്ടോ, നിലവിലുള്ള പാസ്പോ൪ട്ടിൻെറ ഫോട്ടോകോപ്പി, ഇഖാമ/ഡ്രൈവിങ് ലൈസൻസിൻെറ കോപ്പി. ഈ പറഞ്ഞ രേഖകളുമായി അപേക്ഷക൪ വി.എഫ്.എസിൻെറ ഉമ്മുൽ ഹമാം, ബത്ഹ, ദമ്മാം ശാഖകളെയാണ് സമീപിക്കേണ്ടത്. അപേക്ഷാനടപടികൾ പൂ൪ത്തീകരിച്ച ആളുകൾക്ക് വ്യാഴാഴ്ച മുതൽ പാസ്പോ൪ട്ട് ഇഷ്യൂ ചെയ്തു തുടങ്ങും. ഇതിനിടെ സന്നദ്ധസേവക൪ വഴിയും കൊറിയ൪, തപാൽ മാ൪ഗങ്ങളിലൂടെയും ഔ്പാസിന് അപേക്ഷിച്ചവരുടെ പട്ടിക എംബസി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷക൪ക്ക് വെബ്സൈറ്റിൽനിന്ന് പട്ടിക ഡൗൺലോഡ് ചെയ്ത് പരിശോധിക്കാം. ഇവ൪ എംബസിയുടെ പരിശോധന കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.