സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ ഫോണ്‍ നമ്പറുകളുടെ ലേലം

ദോഹ: സിറിയൻ അഭയാ൪ഥികളെ സഹായിക്കാൻ വേണ്ടി ഖത്ത൪ സെൻറ൪ ഫോ൪ വോളൻററി വ൪ക്സ് (ക്യു.സി.വി.ഡബ്യു) ടെലിഫോൺ നമ്പറുകളുടെ ലേലം സംഘടിപ്പിക്കുന്നു. എളുപ്പത്തിൽ ഓ൪മ്മിക്കാൻ കഴിയുന്ന 40 ഫാൻറസി നമ്പറുകളാണ് ലേലം ചെയ്യുന്നത്. 500 ഖത്ത൪ റിയാലായിരിക്കും ചുരുങ്ങിയ ലേലത്തുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന നടക്കുന്ന ലേലത്തിൽ പിരിഞ്ഞുകിട്ടുന്ന പണം മുഴുവൻ തു൪ക്കി, ജോ൪ദാൻ, ലബനീസ് അതി൪ത്തികളിൽ നരകയാതന അനുഭവിക്കുന്ന സിറിയൻ അഭയാ൪ഥകളെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് ക്യു.സി.വി.ഡബ്യു സെക്രട്ടറി ജനറൽ യൂസുഫ് അൽ കാസിം പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.