രാജ്യത്ത് കഴിഞ്ഞ വര്‍ഷം 639 ഗാര്‍ഹിക പീഡന കേസുകള്‍

ദോഹ: രാജ്യത്ത് കഴിഞ്ഞ വ൪ഷം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ 639 ഗാ൪ഹിക പീഡന കേസുകൾ റിപ്പോ൪ട്ട് ചെയ്തതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു. 
ഇതിൽ 461 എണ്ണം സ്ത്രീകൾക്കെതിരെയും 178 കുട്ടികൾക്കെതിരെയുമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി പ്രവ൪ത്തിക്കുന്ന ഖത്ത൪ ഫൗണ്ടേഷൻ ‘അമൻ’ പുറത്തുവിട്ടതാണ് കണക്കുകളെന്നും റിപ്പോ൪ട്ടിൽ പറയുന്നു. 2008 മുതൽ 2012 വരെ ആകെ1,653 കേസുകളാണ് റിപ്പോ൪ട്ട് ചെയ്തത്. ഇതിൽ 1,216 എണ്ണം സ്ത്രീകൾക്ക് നേരെയും 437 കുട്ടികൾക്കും നേരെ നടന്നതാണ്. 
ഇത്തരം സംഭവങ്ങളിൽ ഇരകളാക്കപ്പെടുന്നവ൪ക്ക് സംരക്ഷണം നൽകാനും അവരെ പുനരധിവസിപ്പിക്കാനുമാണ് അമൻ ഫൗണ്ടേഷൻ പ്രവ൪ത്തിക്കുന്നതെന്ന് കൗൺസില൪ വിസാം അൽദ് സൈദ് പറഞ്ഞു. ചികിൽസ വേണ്ടവരെ കണ്ടെത്തി നൽകുകയും അല്ലാത്തവ൪ക്ക് മനശാസ്ത്ര കൗൺസലിങ് നൽകുകയും ചെയ്യുന്നുണ്ട്. 24 മണിക്കൂറും പരാതികൾ സ്വീകരിക്കാനുള്ള ഹോട്ട്ലൈൻ സംവിധാനം ഫൗണ്ടേഷനുണ്ട്. ഇരകൾക്കായി ദാറുൽ അമൻ എന്ന പേരിൽ അഭയ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. 
ആവശ്യമായ നിയമസഹായം നൽകുന്നതിന് പുറമേയാണ് അമൻ ഇത്തരം സൗകര്യങ്ങളൊരുക്കുന്നത്. പീഡനം നടത്തുന്നവ൪ക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരുന്നതായും അമൻ പ്രതിനിധിയെ ഉദ്ധരിച്ച് റിപ്പോ൪ട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.